നോർക്ക കെയർ പ്രീമിയം വർധന ജിദ്ദ വണ്ടൂർ കെ.എം.സി.സി പ്രതിഷേധിച്ചു
text_fieldsജിദ്ദ: നോർക്ക കെയർ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം തുക സർക്കാർ ഭീമമായി വർധിപ്പിച്ചതിനെതിരെ ജിദ്ദ വണ്ടൂർ മണ്ഡലം കെ.എം.സി.സി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഷറഫിയയിലെ എലാറ ഹോട്ടലിൽ നടന്ന യോഗത്തിൽ സർക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു.
സാമ്പത്തിക നീക്കിയിരിപ്പില്ലാത്ത സാധാരണ തൊഴിലാളികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ വലിയ കൈത്താങ്ങായിരുന്ന പദ്ധതിയുടെ പ്രീമിയം തുക മൂന്നിരട്ടിയോളം വർധിപ്പിച്ചത് പ്രവാസികളോടുള്ള കടുത്ത വഞ്ചനയാണെന്ന് നേതാക്കൾ ആരോപിച്ചു.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് നിസാം മമ്പാട്, ജിദ്ദ സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സാബിൽ മമ്പാട്, മലപ്പുറം ജില്ല സീനിയർ വൈസ് പ്രസിഡന്റ് സലീം മമ്പാട്, അഡ്വൈസറി ബോർഡ് അംഗങ്ങളായ യൂസഫ് കുരിക്കൾ, മുഹ്ളർ തങ്ങൾ, മണ്ഡലം പ്രസിഡന്റ് ഹാഫിസ്, ജനറൽ സെക്രട്ടറി ശിഹാബ് കാളികാവ്, ട്രഷറർ ഷംസു ഇല്ലിക്കുത്ത്, മണ്ഡലം നേതാക്കളായ അഷ്റഫ് ചോക്കാട്, യൂനുസ് പോരൂർ, അൻവർ വണ്ടൂർ, ഇസ്മായിൽ തിരുവാലി എന്നിവർ സംസാരിച്ചു. വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് ഭാരവാഹികളായ ഹസ്സൻ കരുവാരകുണ്ട്, സിദ്ധിഖ് തുവ്വൂർ, സിറാജ് കാളികാവ്, ഹാരിസ് ബാബു മമ്പാട്, മുനീഫ് ചോക്കാട്, ജാഫർ വണ്ടൂർ, ഫൈസൽ തിരുവാലി, അബ്ദുൽ കരീം പോരൂർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

