ജിദ്ദ ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യെറ്റീവ് ശില്പശാല 20ന്
text_fieldsജിദ്ദ: ‘ചേര്‍ത്തുപിടിക്കാം, ചേര്ന്നുനില്ക്കാം’ എന്ന ശീര്‍ഷകത്തില്‍ ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജി.ജി.ഐ) ലേഡീസ് വിങ് ജിദ്ദ നാഷനല്‍ ഹോസ്പിറ്റലുമായി (ജെ.എന്‍.എച്ച്) ചേര്‍ന്ന് മലയാളി കുടുംബങ്ങള്‍ക്കായി ശില്പശാല സംഘടിപ്പിക്കുന്നു.
കൗമാരപ്രായക്കാര്‍ നേരിടുന്ന പൊതുവായ പ്രശ്നങ്ങളും പ്രതിവിധികളും ചർച്ച ചെയ്യുകയാണ് ശില്പശാലയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജി.ജി.ഐ ഭാരവാഹികള്‍ വാർത്ത കുറിപ്പിൽ അറിയിച്ചു.
പ്രമുഖ ട്രെയിനറും ലൈഫ് കോച്ചുമായ നസ്ലീ ഫാത്തിമയാണ് ക്ലാസെടുക്കുന്നത്.
വിദ്യാർഥികള്‍ക്കും മാതാപിതാക്കള്‍ക്കുമുള്ള പ്രത്യേക സെഷനുകളും വിദ്യാർഥികള്‍ക്കുള്ള കൗതുകകരമായ ആക്ടിവിറ്റികളുമുണ്ടാകും. ഒമ്പത് മുതല്‍ പ്ലസ് ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർഥി -വിദ്യാർഥിനികള്‍ക്കും അവരുടെ മാതാപിതാക്കള്ക്കുമായിരിക്കും പരിപാടിയിൽ പ്രവേശനം.
നവംബര്‍ 20ന് വൈകീട്ട് മൂന്നര മണി മുതല്‍ ജിദ്ദ അല്‍നുസ്ഹ ഡിസ്ട്രിക്ടിലെ ജെ.എന്‍.എച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സൗജന്യ ശില്പശാലയില് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും അവസരം. രജിസ്ട്രേഷന് കാര്യങ്ങള്‍ക്ക് 050779 1228 (നൗഷാദ്) എന്ന നമ്പറിൽ ബന്ധപ്പെടാം. സംഘാടക സമിതി യോഗത്തില്‍ ജി.ജി.ഐ പ്രസിഡന്റ് ഹസന് ചെറൂപ്പ അധ്യക്ഷത വഹിച്ചു.
അബു കട്ടുപ്പാറ, ഇബ്രാഹിം ശംനാട്, അഷ്റഫ് പട്ടത്തില്‍, നൗഷാദ് താഴത്തെവീട്ടില്‍, അനീസ ബൈജു, ഫാത്തിമ തസ്നി, ശിബ്ന ബക്കര്‍, ആയിഷ റുഖ്സാന എന്നിവര്‍ സംസാരിച്ചു. ജി.ജി.ഐ ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ശില്പശാല കോഓര്‍ഡിനേറ്റര്‍ ജെസ്സി സുബൈര്‍ നന്ദിയും പറഞ്ഞു.

