Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി​ദ്ദ സി​ജി വി​മ​ൻ ക​ല​ക്ടീ​വ് ദ്വി​ദി​ന വ​നി​ത സം​രം​ഭ​ക​ത്വ ശി​ൽ​പ​ശാ​ല ഒ​രു​ക്കി

text_fields
bookmark_border
ജി​ദ്ദ സി​ജി വി​മ​ൻ ക​ല​ക്ടീ​വ് ദ്വി​ദി​ന വ​നി​ത സം​രം​ഭ​ക​ത്വ ശി​ൽ​പ​ശാ​ല ഒ​രു​ക്കി
cancel

ജി​ദ്ദ: സ്ത്രീ​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​വും ഉ​ന്ന​മ​ന​വും ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ദ്ദ സി​ജി വി​മ​ൻ ക​ല​ക്ടീ​വ് (ജെ.​സി.​ഡ​ബ്ല്യു.​സി) ദ്വി​ദി​ന വ​നി​ത സം​രം​ഭ​ക​ത്വ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

സി​ജി വി​ഷ​ൻ 2030ന്റെ ​ഭാ​ഗ​മാ​യി ‘ഷീ​പ്ര​ണ​ർ’ എ​ന്ന പേ​രി​ൽ ജി​ദ്ദ വെ​ൽ​വെ​റ്റ് ഹോ​ട്ട​ലി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. ജെ.​സി.​ഡ​ബ്ല്യു.​സി​യു​ടെ എ​ച്ച്.​ആ​ർ ഗ്രൂ​പ്പി​ന്റെ​യും ബി​സി​ന​സ് ഇ​നി​ഷ്യേ​റ്റീ​വ് ഗ്രൂ​പ്പി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ദ്വി​ദി​ന ശി​ൽ​പ​ശാ​ല​ക്ക് പ്ര​മു​ഖ എ​ഫി​ഷ്യ​ൻ​സി ട്രെ​യി​ന​റും ലൈ​ഫ് കോ​ച്ചു​മാ​യ ന​സ്‍ലി ഫാ​ത്തി​മ നേ​തൃ​ത്വം ന​ൽ​കി. കു​ടും​ബി​നി​ക​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​യ അ​മ്പ​തോ​ളം വ​നി​ത സം​രം​ഭ​ക​രും സം​രം​ഭ​ക​ത്വ താ​ല്പ​ര്യ​മു​ള്ള​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

പ്രാ​യോ​ഗി​ക ടാ​സ്കു​ക​ൾ, വി​നോ​ദ​ങ്ങ​ൾ, ചി​ന്തോ​ദ്ദീ​പ​ക​മാ​യ ച​ർ​ച്ച​ക​ൾ എ​ന്നി​വ സ​മ​ന്വ​യി​പ്പി​ച്ചാ​യി​രു​ന്നു പ​രി​ശീ​ല​നം. പ്ര​വാ​സ​ത്തി​ലെ പ​രി​മി​തി​ക​ൾ ക്കി​ട​യി​ലും കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​മു​ണ്ടെ​ങ്കി​ൽ സം​രം​ഭ​ക സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം ശി​ൽ​പ​ശാ​ല പ​ക​ർ​ന്നു​ന​ൽ​കി​യ​താ​യി പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ ജെ.​സി.​ഡ​ബ്ല്യു.​സി പ്ര​സി​ഡ​ന്റ് റ​ഫ്സീ​ന അ​ഷ്ഫാ​ക്, എ​ച്ച്.​ആ​ർ കോ​ഓ​ഡി​നേ​റ്റ​ർ റൈ​ഹാ​ന​ത്ത് സ​ഹീ​ർ എ​ന്നി​വ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫെ​ബി​ൻ, സ​ഫാ​ന എ​ന്നി​വ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. ശി​ൽ​പ​ശാ​ല ന​യി​ച്ച പ​രി​ശീ​ല​ക ന​സ്‍ലി ഫാ​ത്തി​മ​ക്ക് ജെ.​സി.​ഡ​ബ്ല്യു.​സി എ​ക്സി​ക്യൂി​വ് ക​മ്മി​റ്റി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഫെ​ബി​ൻ, നു​ഫി ല​ത്തീ​ഫ്, ജു​ബി, നി​ഹാ​ല, ദി​യ, സ​ഫാ​ന, ജെ​സ്സി, റി​ൻ​ഷി, സ​ഫാ എ​ന്നീ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​യു​ടെ വ​ള​ണ്ടി​യ​റി​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jeddah CG Women's Collective organizes two-day women's entrepreneurship workshop
Next Story