Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അൽ ഖോബാർ 'ടീൻസ്പേസ്' സംഗമം ഇന്ന്

text_fields
bookmark_border
saudi arabia
cancel

ദ​മ്മാം: കൗ​മാ​ര വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ അ​ൽ ഖോ​ബാ​ർ, ദ​മ്മാം യൂ​ത്ത് വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 'ടീ​ൻ​സ്പേ​സ്' സം​ഗ​മം ഇ​ന്ന് (വെ​ള്ളി) ദ​മ്മാം ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്റ​റി​ൽ ന​ട​ക്കും.

'ഇ​സ്‌​ലാം: നി​ർ​ഭ​യ​ത്വ​വും സ​മാ​ധാ​ന​വും' എ​ന്ന പ്ര​മേ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ദി ദേ​ശീ​യ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി. ഉ​ച്ച​ക്ക് 2.30 മു​ത​ൽ രാ​ത്രി 9.30 വ​രെ ന​ട​ക്കു​ന്ന സം​ഗ​മം കൗ​മാ​ര​ക്കാ​രി​ൽ ധാ​ർ​മ്മി​ക മൂ​ല്യ​ങ്ങ​ളും ആ​ത്മ​വി​ശ്വാ​സ​വും ല​ക്ഷ്യ​ബോ​ധ​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, സം​വാ​ദ​ങ്ങ​ൾ, ഇ​ന്റ​റാ​ക്ടീ​വ് ക്വി​സു​ക​ൾ, ചോ​ദ്യോ​ത്ത​ര സെ​ഷ​നു​ക​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും. ഉ​സാ​മ ബി​ൻ ഫൈ​സ​ൽ മ​ദീ​നി, അ​ബ്ദു​ൽ ജ​ബ്ബാ​ർ മ​ദീ​നി, ഇ​ബ്രാ​ഹിം അ​ൽ ഹി​ക​മി, അ​ജ്മ​ൽ ഫൗ​സാ​ൻ അ​ൽ ഹി​ക​മി, അ​ർ​ഷ​ദ് ബി​ൻ ഹം​സ, സ​ർ​ഫ​റാ​സ് മ​ദീ​നി എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക കൗ​ൺ​സ​ലിം​ഗ് ഡെ​സ്കും ഭ​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​ഘാ​ട​ക​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Islahi Hosts TeenSpace Meet
Next Story