Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർമ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരം -സിജി ക്രിയേറ്റീവ് ലീഡർഷിപ്പ് പ്രോഗ്രാം

text_fields
bookmark_border
നിർമ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരം -സിജി ക്രിയേറ്റീവ് ലീഡർഷിപ്പ് പ്രോഗ്രാം
cancel

ജിദ്ദ: നിർമ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരമാണെന്നും കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള മാറ്റങ്ങൾ നാം ഉൾക്കൊള്ളണമെന്നും സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സംഘടിപ്പിച്ച ക്രിയേറ്റീവ് ലീഡർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

'ബിസിനസ്സിന്റെ വളർച്ചക്കും മത്സരക്ഷമതക്കും നിർമ്മിത ബുദ്ധി' എന്ന വിഷയത്തിൽ ഗഫൂർ കൊണ്ടോട്ടി മുഖ്യപ്രഭാഷണം നിർവഹിച്ചു. പരമ്പരാഗത ബിസിനസ്സ് രീതികളുടെ പ്രസക്തി അവസാനിച്ചുവെന്നും മത്സരത്തിന്റെ ഈ കാലത്ത് വിജയിച്ചേ മതിയാകൂ എന്നും ഗഫൂർ കൊണ്ടോട്ടി അഭിപ്രായപ്പെട്ടു.

സ്റ്റോക്ക് നിരീക്ഷണം, വിപണി പഠനം, ഓൺലൈൻ ബിസിനസ്സ്, ലോജിസ്റ്റിക്സ്, ആതുരശുശ്രൂഷ, വിദ്യാഭ്യാസം തുടങ്ങി സകല മേഖലകളിലും നിർമ്മിത ബുദ്ധിയുടെ സാന്നിധ്യം വർധിച്ചുവരികയാണ്. നിർമ്മിത ബുദ്ധി തുറന്നിടുന്ന പുതിയ അവസരങ്ങളെക്കുറിച്ച് റഷീദ് അമീർ സംസാരിച്ചു. എവിടെ വെല്ലുവിളികൾ ഉണ്ടോ അവിടെ അവസരങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഗ്രൂപ്പ് ചർച്ചകൾ സജീവവും ഫലപ്രദവുമായി. നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് ക്രിയേറ്റീവ് ലീഡർഷിപ്പ് പ്രോഗ്രാം നൂതനാനുഭവമായി മാറി. ചടങ്ങിൽ സിജി ചെയർമാൻ എൻജിനീയർ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എ.എം. അഷ്റഫ്, മുഹമ്മദ് ബൈജു, ഡോ. ഫൈസൽ, ഫവാസ്, മുകേഷ് ഹനീഫ തുടങ്ങിയവർ സംസാരിച്ചു. അഫാസ് ജാ അവതാരകനായിരുന്നു. ഇബ്രാഹിം ശംനാട് ഖുർആനിൽ നിന്ന് അവതരിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ignoring Artificial Intelligence is Dangerous" — CIGI Creative Leadership Program
Next Story