Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ​ൻ​സി : തെ​റ്റി​ദ്ധാ​ര​ണ​ക​ളും യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളും

text_fields
bookmark_border
ജെ​ൻ​സി : തെ​റ്റി​ദ്ധാ​ര​ണ​ക​ളും യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളും
cancel
camera_alt

റോ​ബി റോ​ഷ​ൻ സാം, ​ജു​ബൈ​ൽ

ഇ​ന്ന​ത്തെ കാ​ല​ത്തെ കു​ട്ടി​ക​ളെ​ക്കു​റി​ച്ച് ന​മു​ക്ക് പ​രാ​തി​ക​ൾ ഏ​റെ​യാ​ണ്. അ​വ​ർ​ക്ക് അ​നു​സ​ര​ണ​യി​ല്ല, ക്ഷ​മ​യി​ല്ല, എ​പ്പോ​ഴും മൊ​ബൈ​ൽ ഫോ​ണി​ലാ​ണ്, ആ​രോ​ടും ആ​ത്മാ​ർ​ത്ഥ​ത​യി​ല്ല എ​ന്നൊ​ക്കെ നാം ​കു​റ്റ​പ്പെ​ടു​ത്തു​ന്നു. എ​ന്നാ​ൽ, ന​മ്മ​ൾ അ​വ​രെ എ​പ്പോ​ഴെ​ങ്കി​ലും ശ​രി​യാ​യ രീ​തി​യി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടോ?

സ​ത്യ​ത്തി​ൽ, ന​മ്മ​ളെ​ക്കാ​ൾ ബു​ദ്ധി​യും ചി​ന്താ​വ്യ​ക്ത​ത​യു​മു​ള്ള ത​ല​മു​റ​യാ​ണ് ജെ​ൻ സി . ​മ​റ്റു​ള്ള​വ​രെ ബോ​ധി​പ്പി​ക്കാ​ൻ വേ​ണ്ടി അ​ഭി​ന​യി​ക്കാ​ൻ അ​വ​ർ​ക്ക​റി​യി​ല്ല. ഇ​ഷ്ട​മു​ള്ള കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ന്ന അ​വ​രു​ടെ സ​ത്യ​സ​ന്ധ​ത​യെ​യാ​ണ് ന​മ്മ​ൾ പ​ല​പ്പോ​ഴും ധി​ക്കാ​ര​മാ​യി തെ​റ്റി​ദ്ധ​രി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണു​ന്ന ല​ഹ​രി​യു​ടെ​യും പ​ണ​ക്കൊ​ഴു​പ്പി​ന്റെ​യും പൊ​ങ്ങ​ച്ച​ങ്ങ​ൾ ക​ണ്ട്, ഇ​താ​ണ് യ​ഥാ​ർ​ത്ഥ ലോ​ക​മെ​ന്ന് ചി​ല കു​ട്ടി​ക​ളെ​ങ്കി​ലും തെ​റ്റി​ദ്ധ​രി​ക്കു​ന്നു​ണ്ട്. പെ​ട്ടെ​ന്ന് പ്ര​ശ​സ്ത​രാ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ സ്വ​ന്തം സ്വ​ഭാ​വ​മ​ഹി​മ അ​വ​ർ​ക്ക് ന​ഷ്ട​മാ​കു​ന്നു.

ഒ​രു കു​ട്ടി​യു​ടെ പ​രീ​ക്ഷാ മാ​ർ​ക്കി​ന് നാം ​ന​ൽ​കു​ന്ന പ​രി​ഗ​ണ​ന, അ​വ​ന്റെ ന​ല്ല സ്വ​ഭാ​വ​ത്തി​ന് ന​ൽ​കാ​ത്ത​തും ഇ​തി​നൊ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. പ​ല വീ​ടു​ക​ളി​ലും മാ​താ​പി​താ​ക്ക​ൾ ത​മ്മി​ലു​ള്ള ക​ല​ഹ​വും അ​ര​ക്ഷി​താ​വ​സ്ഥ​യും കാ​ര​ണം കു​ട്ടി​ക​ളെ കേ​ൾ​ക്കാ​ൻ ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ട്. മ​ക്ക​ൾ​ക്കാ​യി വ​ലി​യ വീ​ടും വി​ല​കൂ​ടി​യ ഫോ​ണും വാ​ങ്ങി​ക്കൊ​ടു​ക്കു​ന്ന ന​മ്മ​ൾ, അ​വ​ർ​ക്ക് ന​ൽ​കാ​ൻ മ​റ​ന്നു​പോ​കു​ന്ന​ത് ന​മ്മു​ടെ വി​ല​പ്പെ​ട്ട സ​മ​യം മാ​ത്ര​മാ​ണ്. വീ​ട്ടി​ൽ നി​ന്ന് സ്നേ​ഹ​വും പ​രി​ഗ​ണ​ന​യും ല​ഭി​ക്കാ​തെ വ​രു​മ്പോ​ഴാ​ണ് അ​വ​ർ പു​റ​ത്തു​ള്ള ച​തി​ക്കു​ഴി​ക​ളി​ൽ വീ​ണു​പോ​കു​ന്ന​ത്. ഇ​ന്ന് കു​ട്ടി​ക​ളി​ൽ കാ​ണു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​വും വി​ഷാ​ദ​വു​മെ​ല്ലാം ഉ​ള്ളി​ലെ ഒ​റ്റ​പ്പെ​ട​ലി​ന്റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

പ​രീ​ക്ഷ​യി​ലെ പ​രാ​ജ​യ​മോ പ്ര​ണ​യ​ന​ഷ്ട​മോ ഉ​ണ്ടാ​കു​മ്പോ​ൾ അ​താ​ണ് ജീ​വി​ത​ത്തി​ന്റെ അ​വ​സാ​ന​മെ​ന്ന് അ​വ​ർ ക​രു​തു​ന്നു. കാ​ര​ണം, തോ​ൽ​വി​യും ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് ന​മ്മ​ൾ അ​വ​രെ പ​ഠി​പ്പി​ച്ചി​ട്ടി​ല്ല. പ​ക​രം, മ​റ്റു​ള്ള​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്ത് ന​മ്മ​ൾ അ​വ​രെ കൂ​ടു​ത​ൽ തോ​ൽ​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ആ ​ഭ​യം താ​ങ്ങാ​നാ​കാ​തെ വ​രു​മ്പോ​ഴാ​ണ് പ​ല​രും ജീ​വി​തം ത​ന്നെ അ​വ​സാ​നി​പ്പി​ക്കാ​ൻ തു​നി​യു​ന്ന​ത്.

ഈ ​കു​ട്ടി​ക​ൾ​ക്ക് ന​മ്മു​ടെ ഉ​പ​ദേ​ശ​ങ്ങ​ളോ കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളോ അ​ല്ല വേ​ണ്ട​ത്; അ​വ​രെ കേ​ൾ​ക്കാ​നു​ള്ള ഒ​രു മ​ന​സ്സാ​ണ് പ്ര​ധാ​നം. പേ​ടി​യി​ല്ലാ​തെ എ​ന്തും തു​റ​ന്നു​പ​റ​യാ​ൻ ക​ഴി​യു​ന്ന ഒ​ര​ന്ത​രീ​ക്ഷം വീ​ട്ടി​ൽ ഉ​ണ്ടാ​ക​ണം.

മാ​റ്റം മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നാ​ണ് തു​ട​ങ്ങേ​ണ്ട​ത്. കു​ട്ടി​ക​ളെ മ​റ്റു​ള്ള​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം. അ​വ​രു​ടെ ഇ​ഷ്ട​ങ്ങ​ളും അ​ഭി​രു​ചി​ക​ളും മ​ന​സ്സി​ലാ​ക്കി, അ​തി​ന​നു​സ​രി​ച്ച് പ​ഠി​ക്കാ​നും വ​ള​രാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യം ന​ൽ​ക​ണം.

‘ജെ​ൻ​സി’ വ​ഷ​ളാ​യ ഒ​രു ത​ല​മു​റ​യ​ല്ല; മ​റി​ച്ച്, സ്നേ​ഹ​വും സ​ത്യ​സ​ന്ധ​ത​യും കൊ​തി​ക്കു​ന്ന, എ​പ്പോ​ഴും ശ​ക്ത​രാ​യി​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി ഒ​ടു​വി​ൽ ത​ള​ർ​ന്നു​പോ​യ​വ​രാ​ണ് അ​വ​ർ. അ​വ​രെ മാ​റ്റി​നി​ർ​ത്താ​തെ, അ​വ​രു​ടെ രീ​തി​യി​ലേ​ക്ക് ന​മു​ക്കൊ​ന്ന് ഇ​റ​ങ്ങി​ച്ചെ​ല്ലാം; അ​വ​രെ ചേ​ർ​ത്തു​പി​ടി​ക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Genz: Misconceptions and realities
Next Story