Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊഴിൽ സാധ്യതയിലേക്ക് വെളിച്ചംവീശി പ്രവാസി കരിയർ കോമ്പസ്

text_fields
bookmark_border
തൊഴിൽ സാധ്യതയിലേക്ക് വെളിച്ചംവീശി പ്രവാസി കരിയർ കോമ്പസ്
cancel

റിയാദ്: പ്രവാസികളുടെ തൊഴിൽമേഖലയിലെ സാധ്യതകളും വെല്ലുവിളികളും പരിചയപ്പെടുത്തി, കരിയർ വളർച്ചക്ക് ആവശ്യമായ പ്രായോഗിക അറിവുകൾ പങ്കുവെച്ച് റിയാദിൽ പ്രവാസി കരിയർ കോമ്പസ്. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രവാസി മാറ്റേഴ്‌സ് -ചില്ലറക്കാര്യത്തിന്റെ ആദ്യ ഓഫ്‌ലൈൻ സംഗമമായിരുന്നു.

‘കണ്ണും പൂട്ടി അപേക്ഷിക്കുന്നത് നിർത്തി സ്മാർട്ടായി അപേക്ഷിക്കൂ’, ‘ശരിയായ വഴി, ശരിയായ ജോലി’ എന്നീ ആശയങ്ങൾ മുൻനിർത്തി സംഘടിപ്പിച്ച പരിപാടിയിൽ സൗദിയിലെ വിവിധ തൊഴിൽമേഖലകളിലെ അവസരങ്ങൾ, ജോലി തേടുന്നതിനുള്ള ഫലപ്രദമായ രീതികൾ, പ്രഫഷനൽ വളർച്ച, തൊഴിൽനിയമങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ എന്നിവ ചർച്ചയായി. സിജി റിയാദ് ചാപ്റ്റർ ചെയർമാൻ ബി.എച്ച്. മുനീബ് പരിപാടി ഉദ്ഘാടനം ചെയ്തു. നിസാർ ഹുസൈൻ വലിയകത്ത് മുഖ്യ സെഷൻ നയിച്ചു.

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രൂപ് റീജനൽ മാനേജരും എം.ഇ.എസ് റിയാദ് ജനറൽ സെക്രട്ടറിയുമായ നവാസ് റഷീദ് സമാപന സെഷനിൽ നിലവിലെ ജോലിയിൽ മികവ് പുലർത്തുന്നതിനും കരിയറിൽ മുന്നേറുന്നതിനും സ്വീകരിക്കേണ്ട സമീപനങ്ങൾ പങ്കുവെച്ചു. സിജി സി.എൽ.പി ഹെഡ് അബ്ദുൽ അസീസ് തങ്കയത്തിൽ സോഫ്റ്റ് സ്കില്ലുകൾ വളർത്തേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു. സാമൂഹിക മാറ്റങ്ങൾക്ക് വലിയ സംഘടനകൾ മാത്രം ആവശ്യമില്ലെന്നും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന ഒരാൾക്കും മാറ്റത്തിന്റെ തുടക്കമിടാനാകുമെന്നും ‘ചില്ലറക്കാര്യം’ സ്ഥാപകനും ഡയറക്ടറുമായ അബൂബക്കർ മഞ്ചേരി പറഞ്ഞു.

സമീർ മാളിയേക്കൽ, നൗഷിർ പറമ്പൂർ, സാജിദ് മഞ്ചേരി എന്നിവർ നേതൃത്വം നൽകി. പ്രവാസികളുടെ സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിൽ ബോധവത്കരണവും മാർഗനിർദേശവും നൽകുന്നതിനായി പ്രവർത്തിക്കുന്ന ചില്ലറക്കാര്യം, നേരത്തേ മൂന്ന് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. അവക്ക് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് ആദ്യ ഓഫ്‌ലൈൻ പരിപാടിയായി പ്രവാസി കരിയർ കോമ്പസ് സംഘടിപ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - expat career compass
Next Story