അഴിമതി കേസ്: ഒരു മാസത്തിനിടെ 174 പേർ അറസ്റ്റിൽ
text_fieldsറിയാദ്: സൗദിയിൽ ഒരു മാസത്തിനിടെ അഴിമതി കേസുകളിൽ 174 പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി. സർക്കാർ സ്ഥാപനങ്ങളിൽ സുതാര്യത ഉറപ്പുവരുത്താനും അഴിമതി തടയാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഒക്ടോബറിൽ 2,662 പരിശോധനകൾ നടത്തി. അഴിമതി ആരോപണങ്ങളെ തുടർന്ന് 454 ജീവനക്കാരെ ചോദ്യം ചെയ്തതായും അതോറിറ്റി വ്യക്തമാക്കി. അറസ്റ്റിലാവരിൽ ചിലരെ ജാമ്യത്തിൽ വിട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ ആൻഡ് ഭവന മന്ത്രാലയം എന്നീ നാല് പ്രധാന മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. കൈക്കൂലി വാങ്ങൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയതെന്ന് അതോറിറ്റി പറഞ്ഞു.

