Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർഗോത്സവം ഓഫ് സ്റ്റേജ് മത്സരങ്ങൾ: 250 കുട്ടികൾ പങ്കെടുത്തു

text_fields
bookmark_border
news
cancel

ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർഗോത്സവം 2026ന്‍റെ ഓഫ് സ്റ്റേജ് മത്സരങ്ങൾ വിപുലമായ പങ്കാളിത്തത്തോടെ സമാപിച്ചു. സ്റ്റാർ ഇന്‍റർനാഷനൽ സ്കൂൾ സെക്കൻഡറി കാമ്പസിൽ നടന്ന മത്സരങ്ങളിൽ വിവിധ ഇനങ്ങളിലായി 250 ഓളം കുട്ടികൾ പങ്കെടുത്തു. പെൻസിൽ ഡ്രോയിങ്, ജലച്ചായം, പെൻസിൽ കളറിങ്, അക്ഷരചിത്രരചന, ഉപന്യാസരചന, കഥാരചന, കവിതാരചന തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. രക്ഷിതാക്കളുടെ സജീവ സാന്നിധ്യവും കുട്ടികൾക്ക് ആവേശമായി.

ഓഫ് സ്റ്റേജ് മത്സരങ്ങൾ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദഗ്ധ സമിതി ചെയർപേഴ്സൺ അംബു സതീഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ രക്ഷാധികാരി എൻ.കെ. കുഞ്ഞഹമ്മദ്, വൈസ് പ്രസിഡന്‍റ് സർഗ റോയ്, ജോ. കൺവീനർമാരായ പ്രിയ, സംഗീത എന്നിവർ സംസാരിച്ചു.

ജനറൽ കൺവീനർ സുനിൽ ആറാട്ടുകാട് സ്വാഗതവും ഫിനാൻസ് കോർഡിനേറ്റർ എം.പി. മുരളി നന്ദിയും പറഞ്ഞു. സർഗോത്സവം സ്റ്റേജ് മത്സരങ്ങൾ നവംബർ ഒന്നിന് ദുബൈ മുഹൈസിനയിലെ ഗൾഫ് മോഡൽ സ്കൂളിൽ നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sargotsavam off-stage competitions: 250 children participate
Next Story