Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സലാലയിൽ ഇ. അഹമ്മദ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു
text_fieldsbookmark_border
സലാല: സലാല കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ. അഹമ്മദ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു. കെ.എം.സി.സി ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് അബ്ദുൽ സലാം ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സാലിഹ് തലശ്ശേരി അധ്യക്ഷത വഹിച്ചു. വി. നാസർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
ഇ. അഹമ്മദിന്റെ രാഷ്ട്രീയ ജീവിതവും പൊതുപ്രവർത്തന രംഗത്തെ സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു. മുഖ്യാതിഥി നാസർ മാസ്റ്റർക്ക് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ചെയർമാൻ നാസർ പെരിങ്ങത്തൂർ മൊമെന്റോ കൈമാറി. അബ്ദുൽ ഹമീദ് ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി.
റഷീദ് കൽപ്പറ്റ, സൈഫു തലശ്ശേരി, റഹീം താനാളൂർ, നൗഫൽ കായക്കൊടി എന്നിവർ ആശംസകൾ നേർന്നു. അബ്ദുൽ റസാഖ് സ്വാഗതവും മുസ്തഫ മുണ്ടേരി നന്ദിയും പറഞ്ഞു. റഈസ് ശിവപുരം, മൊയ്തു സി.പി, നൂറുദ്ദീൻ കൈതേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Next Story

