Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ​ളാ​ഞ്ചേ​രി മേ​ള​ സ​മാ​പി​ച്ചു

text_fields
bookmark_border
വ​ളാ​ഞ്ചേ​രി മേ​ള​ സ​മാ​പി​ച്ചു
cancel
camera_alt

ഫെ​യ്സ് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച വ​ളാ​ഞ്ചേ​രി മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ


ദോ​ഹ: ഖ​ത്ത​റി​ലെ വ​ളാ​ഞ്ചേ​രി പ്ര​ദേ​ശ​ത്തു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫെ​യ്സ് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച വ​ളാ​ഞ്ചേ​രി മേ​ള​ക്ക് സ​മാ​പ​നം. ദോ​ഹ മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അം​ഗ​ങ്ങ​ൾ നാ​ല് ടീ​മു​ക​ളാ​യി തി​രി​ഞ്ഞു ന​ട​ന്ന ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ്രി​ൻ​സ് പ​ട്ടാ​മ്പി 65 പോ​യ​ന്റു​മാ​യി ജേ​താ​ക്ക​ളാ​യി. 53 പോ​യ​ന്റു​മാ​യി ച​ല​ഞ്ചേ​ഴ്സ് കാ​ലി​ക്ക​റ്റ് റോ​ഡ് റ​ണ്ണ​റ​പ്പ് നേ​ടി​യ​പ്പോ​ൾ 48 പോ​യ​ന്റു​മാ​യി പ​വ​ർ പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡ് മൂ​ന്നും, 41 പോ​യ​ന്റു​മാ​യി കി​ങ് കു​റ്റി​പ്പു​റം റോ​ഡ് നാ​ലും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും മ​ത്സ​ര​ത്തി​ൽ പ​വ​ർ പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ൾ പ്രി​ൻ​സ് പ​ട്ടാ​മ്പി റോ​ഡ് റ​ണ്ണ​റ​പ്പാ​യി. സ്ത്രീ​ക​ളു​ടെ പാ​യ​സ മ​ത്സ​ര​ത്തി​ൽ ഷ​ബീ​ബ​യും സാ​ല​ഡ് മ​ത്സ​ര​ത്തി​ൽ എ.​പി. റ​ഫ്സീ​ന​യും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ബെ​സ്റ്റ് പെ​ർ​ഫോ​മ​ർ സ്ഥാ​നം സൈ​റ ബാ​നു, ഹി​ബ എ​ന്നി​വ​ർ പ​ങ്കി​ട്ടു. ഭാ​ര​വാ​ഹി​ക​ളാ​യ അ​ജ്നാ​സ് ആ​ലു​ങ്ങ​ൽ, ഷ​ബീ​ർ പാ​ഷാ, ഷാ​ജി ഹു​സൈ​ൻ, ഫൈ​റൂ​സ് അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Valanchery Mela Concluded
Next Story