Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുസ്തക പ്രകാശനം

text_fields
bookmark_border
പുസ്തക പ്രകാശനം
cancel
camera_alt

സു​രേ​ഷ് കൂ​വാ​ട്ടി​ന്റെ നോ​വ​ൽ 'കു​ഞ്ഞീ​ബി' സാ​ഹി​ത്യ​കാ​ര​ൻ

ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ പ്ര​കാ​ശ​നം ചെ​യ്യുന്നു

ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഖത്തർ പ്രവാസികളായ രണ്ടു എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രശസ്ത സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ പ്രകാശനം ചെയ്തു. ഖിയാഫ് പ്രസിഡന്റ് ഡോ. കെ.സി. സാബു അധ്യക്ഷനായ ചടങ്ങിൽ സുരേഷ് കൂവാട്ടിന്റെ നോവൽ 'കുഞ്ഞീബി' തൊഴിൽ മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി അഡ്വൈസർ റൗഫ് കൊണ്ടോട്ടിയും, നജിത പുന്നയൂർക്കുളത്തിന്റെ കഥാസമാഹാരം 'പൈൻവാലിയിലെ അസ്തമയങ്ങൾ' ഖിയാഫ് ഗവേണിങ് ബോഡി ചെയർമാൻ ഹുസൈൻ കടന്നമണ്ണയും ഏറ്റുവാങ്ങി.

പുതിയ തലമുറയുടെ ചിന്തകളെയും അഭിരുചികളെയും ക്രിയാത്മകമായി തിരിച്ചറിയണമെന്നും അവരോട് സംവദിക്കാനാകുംവിധം ആശയവിനിമയ സാത്യതകളെ ഉപയോഗപ്പെടുത്തണമെന്നും ടി.ഡി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. എങ്കിൽ മാത്രമേ ഭാവിയിൽ എഴുത്തുകാർക്ക് നിലനിൽപ്പുണ്ടാവുകയുള്ളൂ. കേവല യുക്തിക്കപ്പുറമുള്ള വന്യമായ സ്വപ്നങ്ങളും സമൂഹത്തെ പുതുക്കിപ്പണിയാനുതകുന്ന കാലാതിവർത്തിയായ ചിന്തകളുമാണ് സാഹിത്യത്തിന്റെ ആധാരശില. അതുകൊണ്ടുതന്നെ നിർമിത ബുദ്ധിയുടെ കാലത്തും മനുഷ്യഭാവനക്കും നീതിബോധത്തെ ഉയർത്തിപ്പിടിക്കുന്ന സാഹിത്യാവിഷ്കാരങ്ങൾക്കും അതിജീവനശേഷിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എഫ്.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വാളൂരാൻ മോഡറേറ്ററായി. ഖിയാഫ് ജനറൽ സെക്രട്ടറി തൻസീം കുറ്റ്യാടി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം നസീർ പാനൂർ നന്ദിയും പറഞ്ഞു. ഷമിന ഹിഷാം, സുനിൽ പെരുമ്പാവൂർ എന്നിവർ പുസ്തക പരിചയം നടത്തി.

ജാബിർ റഹ്‌മാൻ, കോയ കൊണ്ടോട്ടി, സലാം മാട്ടുമ്മൽ, നസീഹ മജീദ്, ഷംല ജഹ്ഫർ, സുഹാന എന്നിവർ വായനാനുഭവം പങ്കുവെച്ചു. പുസ്തക രചയിതാക്കളായ സുരേഷ് കൂവാട്ടും, നജിത പുന്നയൂർക്കുളവും സദസ്സുമായി സംവദിച്ചു. ട്രഷറർ അൻസാർ അരിമ്പ്ര, ഷംന ആസ്മി എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - T.D. Ramakrishnan Releases Two Books by Expat Writers in Doha
Next Story