Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അയനാന്തരങ്ങൾ’ നോവൽ പ്രകാശനം ചെയ്തു

text_fields
bookmark_border
‘അയനാന്തരങ്ങൾ’ നോവൽ പ്രകാശനം ചെയ്തു
cancel
camera_alt

അയനാന്തരങ്ങൾ നോവൽ മെതിലാജിന് കൈമാറി റേഡിയോ മലയാളം 98.6 എഫ്.എം സി.ഇ.ഒ അൻവർ ഹുസൈൻ പ്രകാശനം നിർവഹിക്കുന്നു

ദോഹ: ഖത്തർ പ്രവാസിയായ റഷീദ് കെ. മുഹമ്മദിന്റെ ‘അയനാന്തരങ്ങൾ’ നോവൽ ദോഹയിൽ പ്രകാശനം ചെയ്തു. സാംസ്കാരിക സംഘടനയായ ‘അടയാളം ഖത്തറിന്റെ’ ആഭിമുഖ്യത്തിൽ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന്റെ സഹകരണത്തോടെയാണ് പുസ്തകപ്രകാശനം സംഘടിപ്പിച്ചത്. എഫ്.സി.സി ഹാളിൽ നടന്ന ചടങ്ങിൽ മലയാളനാട് ഓൺലൈൻ പോർട്ടൽ എഡിറ്റർ മെതിലാജ്, എം.എ റേഡിയോ മലയാളം 98.6 എഫ്.എം സി.ഇ.ഒ അൻവർ ഹുസൈന് നൽകി പുസ്തകം പ്രകാശനം ചെയ്തു.

ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി ആദ്യപ്രതി ഏറ്റുവാങ്ങി. പ്രദോഷ് കുമാർ പുസ്തക അവലോകനം നടത്തി. അടയാളം ഖത്തർ പ്രസിഡന്റ് അരുൺ അധ്യക്ഷതവഹിച്ച ചടങ്ങിൽ സി.ആർ. മനോജ്, ഷഫീഖ് അറക്കൽ, സിദ്ദിഹ, അൻസാർ അരിമ്പ്ര, കെ.പി. ഇഖ്ബാൽ, പി.ടി. യൂനസ് എന്നിവർ വായനാനുഭവം പങ്കുവെച്ചു.

തുടർന്ന് നടന്ന പൊതുചർച്ചയിൽ ശ്രീനാഥ് ശങ്കരൻ കുട്ടി, എം.എ. സുധീർ, ഹുസൈൻ കടന്നമണ്ണ, മുർഷിദ് എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ റഷീദ് കെ. മുഹമ്മദ് മറുപടി പ്രസംഗം നടത്തി. അടയാളം സെക്രട്ടറി ഷംന ആസ്മി സ്വാഗതവും ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ജോയന്റ് സെക്രട്ടറി മുരളി വാളൂരാൻ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rasheed K. Muhammed’s Novel 'Ayanantharangal' Released in Doha
Next Story