Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റിൽ ജേ​താ​ക്ക​ളാ​യി ഫി​ഫ മ​ഞ്ചേ​രി

text_fields
bookmark_border
ജൂ​നി​യ​ർ സൂ​പ്പ​ർ ക​പ്പ് ബ​ർ​വ സി​റ്റി എ​ഫ്.​സി​ക്ക്
ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റിൽ ജേ​താ​ക്ക​ളാ​യി ഫി​ഫ മ​ഞ്ചേ​രി
cancel

ദോ​ഹ: ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ സ്പേ​ർ -ക്യൂ.​എ​ഫ്.​സി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി ഫ്രൈ​ഡേ ഫി​ഫ മ​ഞ്ചേ​രി ചാ​മ്പ്യ​ന്മാ​രാ​യി. ഇ​തോ​ടൊ​പ്പം ന​ട​ന്ന അ​ണ്ട​ർ -14 ജൂ​നി​യ​ർ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ എ​ഫ്.​സി ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ കീ​ഴ​ട​ക്കി ബ​ർ​വ സി​റ്റി എ​ഫ്.​സി കി​രീ​ടം സ്വ​ന്ത​മാ​ക്കി. വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ൽ മു​ൻ ദു​ഹൈ​ൽ എ​സ്.​സി താ​ര​വും ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗ് ഇ-​സ്പോ​ർ​ട്സ് ചാ​മ്പ്യ​നു​മാ​യ അ​ഹ​മ്മ​ദ് അ​ൽ മെ​ഗ​സീ​ബ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട ചീ​ഫ് പേ​ട്ര​നും മു​ൻ ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​മോ​ഹ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഐ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ​യും ഫു​ട്ബാ​ൾ പ്രേ​മി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഫൈ​ന​ലി​ലെ താ​ര​മാ​യി ന​വാ​ഫ് (ഫി​ഫ മ​ഞ്ചേ​രി), ബെ​സ്റ്റ് ഗോ​ൾ​കീ​പ്പ​ർ ഷി​ബി​ൽ (ഫി​ഫ മ​ഞ്ചേ​രി), പ്ലെ​യ​ർ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്റ് തൗ​ഫീ​ഖ് (ഫി​ഫ മ​ഞ്ചേ​രി), ടോ​പ് സ്കോ​റ​ർ നി​യാ​സ് (എ​ഫ്.​സി ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട) എ​ന്നി​വ​രെ തു​ര​ഞ്ഞെ​ടു​ത്തു. അ​ണ്ട​ർ-14 ജൂ​നി​യ​ർ സൂ​പ്പ​ർ ക​പ്പി​ൽ ടോ​പ് സ്കോ​റ​ർ റി​ചാ​ർ​ഡ് (ബ​ർ​വ സി​റ്റി എ​ഫ്.​സി), പ്ലെ​യ​ർ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്റ് സി​നാ​ൻ (എ​ഫ്.​സി ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട), ബെ​സ്റ്റ് ഗോ​ൾ​കീ​പ്പ​ർ അ​മ​ൻ (എ​ഫ്.​സി ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട) എ​ന്നി​വ​ർ സ്വ​ന്ത​മാ​ക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar wins the Yellow Vest Football Tournament
Next Story