Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോര്‍ക്ക കെയര്‍: പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇടപെടല്‍ വേണം; കെ. സൈനുല്‍ ആബിദീന്‍

text_fields
bookmark_border
നോര്‍ക്ക കെയര്‍: പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇടപെടല്‍ വേണം; കെ. സൈനുല്‍ ആബിദീന്‍
cancel
camera_alt

കെ. ​സൈ​നു​ല്‍

ആ​ബി​ദീ​ന്‍

ദോഹ: നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം നിരക്കുകളില്‍ വരുത്തിയ വര്‍ധനവ് പ്രവാസി മലയാളി സമൂഹത്തില്‍ വലിയ പ്രയാസവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ സര്‍ക്കാറിന്റെ അടിയന്തര ഇടപെടൽ വേണമെന്നും മുസ് ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ കെ. സൈനുല്‍ ആബിദീന്‍ ആവശ്യപ്പെട്ടു. പ്രവാസികളുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു.

ലക്ഷക്കണക്കിന് വരുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് വലിയ താങ്ങായിരുന്ന പദ്ധതിയുടെ പ്രീമിയം തുകയില്‍, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാരുടെയും കുടുംബ പോളിസികളുടെയും സ്ലാബുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അര്‍ബുദം പോലുള്ള ഗുരുതര രോഗങ്ങളുടെ ചികിത്സാ ചിലവുകള്‍ വര്‍ധിച്ചതുകൊണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുണ്ടായ നഷ്ടമാണ് തുക ഉയര്‍ത്താന്‍ കാരണമായി പറയുന്നതെങ്കിലും, ഗള്‍ഫിലടക്കം സാമ്പത്തിക പ്രതിസന്ധികളോട് പൊരുതുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഈ സാമ്പത്തിക ഭാരം താങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

കെ.എം.സി.സി ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകളും വിഷയത്തില്‍ പ്രതിഷേധവും ആശങ്കയും അറിയിച്ചിട്ടുണ്ട്. പ്രീമിയം തുകക്ക് സര്‍ക്കാര്‍ തലത്തില്‍ അടിയന്തര സബ്‌സിഡി അനുവദിക്കുകയോ, നിരക്കുകള്‍ പ്രവാസികള്‍ക്ക് താങ്ങാനാവുന്ന രീതിയില്‍ പുനഃക്രമീകരിക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Norka Care: Immediate Intervention Needed to Address Expatriate Concerns, Says K. Zainul Abideen
Next Story