മദ്റസ കോൺവൊക്കേഷനും രക്ഷാകർതൃ സംഗമവും
text_fieldsദോഹ: മദീന ഖലീഫ മദ്റസ അൽ ഇസ് ലാമിയ്യ സംഘടിപ്പിച്ച കോൺവൊക്കേഷനും രക്ഷാകർതൃ സംഗമവും സി.ഐ.സി മദീന ഖലീഫ പ്രസിഡന്റ് റഷീദ് അലി ഉദ്ഘാടനം നിർവഹിച്ചു. മാതാപിതാക്കളുടെ ജീവിതം ഖുർആനിൽ പ്രതിപാദിക്കുന്ന രണ്ട് മഹത്തായ ദുആകൾക്കിടയിലെ ഉത്തരവാദിത്തപൂർണമായ യാത്രയാണെന്ന് അദ്ദേഹം വിശദീകരിച്ചു. വിശ്വാസവും സദാചാരവും മൂല്യബോധവും നിറഞ്ഞ ഒരു തലമുറയെ വാർത്തെടുക്കുക സമൂഹത്തിന്റെ ഏറ്റവും വലിയ ദൗത്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ മദ്റസ പ്രിൻസിപ്പൽ കെ.എൻ. മുജീബ് അധ്യക്ഷത വഹിച്ചു.
ഡോ. അബ്ദുല്ല വാസിഹ് മഖ്യപ്രഭാഷണം നിർവഹിച്ചു. മദ്റസയിൽന്ന് പത്താം ക്ലാസ് വരെ പഠനം പൂർത്തിയാക്കിയ ഷൈഖ ഫാതിമ അനുഭവം പങ്കുവെച്ചു. പരിപാടിയുടെ ഭാഗമായി ഏഴാം ക്ലാസ് ബോർഡ് പരീക്ഷയിലെ ടോപ്പറെയും, പത്താം ക്ലാസ് മദ്റസ പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികളെയും ആദരിച്ചു. കൂടാതെ ഉയർന്ന ഗ്രേഡുകൾ നേടിയ വിദ്യാർഥികൾക്ക് മെമന്റോകളും കാഷ് അവാർഡുകളും വിതരണം ചെയ്തു. പുരസ്കാര വിതരണത്തിന് റഷീദ് അലി നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഗാനാവതരണങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. ഹബീൻ റഹ്മാൻ നന്ദി പറഞ്ഞു. വി.കെ. നൗഫൽ പരിപാടി നിയന്ത്രിച്ചു.

