ഗ്രാൻഡ് മാളിൽ ശിശുദിനാഘോഷം; കുട്ടികൾക്കായി ആർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
text_fieldsശിശുദിനാഘോഷത്തിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ആർട്ട് വർക്ക്ഷോപ്പിൽ
പങ്കെടുത്തവർ
ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയിൽ ശൃഖംലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി പ്രത്യേക ആർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ഖത്തർ തമിഴ് സിങ്ക പെൺകൾ അസോസിയേഷനുമായി സഹകരിച്ചു നടത്തിയ പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ മനോഹരമായ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചു.
കുട്ടികളുടെ ക്രിയാത്മകതയെ പരിപോഷിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ മാതാപിതാക്കൾ കാണിക്കുന്ന പിന്തുണയെ ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അഭിനന്ദിച്ചു. കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലില്ലി ബട്ടർഫ്ളൈസിലെ കൊച്ചു കൂട്ടുകാരികളുടെ നൃത്താവതരണവും പരിപാടിയുടെ മാറ്റു കൂട്ടി.
വർക്ക്ഷോപ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. കൂടാതെ ആർട്ട് ടീച്ചർമാർക്കും ഡാൻസ് പെർഫോമർമാർക്കും പ്രത്യേകം ആദരവും സമ്മാനവിതരണവും നടന്നു.

