Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സതേണ്‍ കണക്ടിന്‌ പ്രൗഢോജ്വല സമാപനം

text_fields
bookmark_border
സതേണ്‍ കണക്ടിന്‌ പ്രൗഢോജ്വല സമാപനം
cancel

ദോഹ: തെക്കൻ കേരളത്തിന്റെ സൗഹൃദവും സംസ്കാരവും ഒരുമയും ആഘോഷമാക്കി പ്രവാസി വെൽഫെയർ സംഘടിപ്പിച്ച "സതേൺ കണക്ട് - സൗത്ത് കേരള കാർണിവൽ" സമാപിച്ചു. കാർണിവലിനോടനുബന്ധിച്ച് ഒരുക്കിയ പവിലിയനുകള്‍ ഐ.സി.സി. ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു.

ഐ.എസ്.സി മാനേജിങ് കമ്മറ്റിയംഗം എം.ടി. അസീം, പ്രവാസി വെല്‍ഫയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രമോഹന്‍, വൈസ് പ്രസിഡന്റുമാരായ അഹമ്മദ് ഷാഫി, അനീസ് റഹ്മാന്‍, സതേൺ കണക്ട് ജനറല്‍ കണ്‍വീനര്‍ താസീന്‍ അമീന്‍, ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ സഞ്ജയ് ചെറിയാന്‍, സംസ്ഥാന സെക്രട്ടറിമാരായ മഖ്ബൂല്‍ ഹമ്മദ്, റബീഅ്‌ സമാന്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ രാധാകൃഷ്ണന്‍ പാലക്കാട്, എന്‍. റാസിഖ്, ഷംസു വായേരി, സംഘാടക സമിതിയംഗങ്ങളായ എം.എസ്. ഷറഫുദ്ദീന്‍, നജീം കോട്ടയം, സഹീര്‍ കോട്ടയം, മുബാറക് കൊല്ലം, നജീം കരുനാഗപ്പള്ളി, നസറുദ്ദീന്‍, റഫീഖ് ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നോര്‍ക്ക ഹെല്‍പ് ഡെസ്ക്, വിവിധ പ്രവാസി ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്തുന്ന കൗണ്ടര്‍, ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് കൗണ്ടര്‍, സൗജന്യ ആരോഗ്യ പരിശോധന, കൗണ്‍സിലിങ് സര്‍വിസ്, ഭക്ഷ്യ, വസ്ത്ര, കരകൗശല സ്റ്റാളുകള്‍, ഹെന്ന ഡിസൈനിങ് തുടങ്ങിയവ ഒരുക്കിയിരുന്നു. ഗാനവിരുന്ന്, നൃത്തങ്ങള്‍, സ്കൂള്‍ വിദ്യാർഥികളുടെ കലാപരിപാടികള്‍ തുടങ്ങിയവയും അരങ്ങേറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Grand Finale for Southern Connect
Next Story