Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗ്രാൻഡ് എക്സ്പ്രസ് നവീകരിച്ച സ്റ്റോർ ഉദ്ഘാടനം
text_fieldsbookmark_border
ദോഹ: ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും മെച്ചപ്പെട്ടതുമായ ഷോപ്പിങ് അനുഭവം ഒരുക്കി ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ നവീകരിച്ച സ്റ്റോർ പ്രവർത്തനമാരംഭിച്ചു. ആഘോഷത്തിന്റെ ഭാഗമായി ആകർഷകമായ ഓഫറുകളുമായി ‘ഗ്രാൻഡ് ധമാക്ക റീലോഞ്ച്’ ഏകദിന പ്രമോഷനും സംഘടിപ്പിച്ചു.
റീജണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, കെട്ടിട ഉടമ അലി ദോസരി, സി.ഇ.ഒ നിഥിൽ, സി.ഒ.ഒ ഹരീഷ്, ഡെപ്യൂട്ടി ജനറൽ മാനേജർ സൂരജ് എന്നിവർ മറ്റു മുതിർന്ന മാനേജർമാരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിനും പ്രദേശവാസികൾക്ക് സൗകര്യപ്രദവും ഹൃദ്യവുമായ ഷോപ്പിങ് അന്തരീക്ഷം ഒരുക്കുന്നതിനുമുള്ള ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് നവീകരണമെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
Next Story

