Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോ​ക്ക​സ് ഖ​ത്ത​ർ ക്യാ​മ്പ​യി​ൻ സ​മാ​പ​ന​വും ക​മ്മ്യൂ​ണി​റ്റി ലീ​ഡേ​ഴ്സ് മീ​റ്റും

text_fields
bookmark_border
ഫോ​ക്ക​സ് ഖ​ത്ത​ർ ക്യാ​മ്പ​യി​ൻ സ​മാ​പ​ന​വും ക​മ്മ്യൂ​ണി​റ്റി ലീ​ഡേ​ഴ്സ് മീ​റ്റും
cancel

ദോ​ഹ: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ക്ഷേ​മ​ത്തി​നും സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്കും പു​തി​യ ദി​ശ​യും പ്ര​വ​ർ​ത്ത​ന അ​ജ​ണ്ട​യും രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഖ​ത്ത​ർ റീ​ജി​യ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ‘കോ​സ് യു ​മാ​റ്റ​ർ’ ക്യാ​മ്പ​യി​ൻ സ​മാ​പ​ന​വും ക​മ്മ്യൂ​ണി​റ്റി ലീ​ഡേ​ഴ്സ് മീ​റ്റും സം​ഘ​ടി​പ്പി​ച്ചു.

ദോ​ഹ​യി​ലെ ഐ​ബി​സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​ര​വ​ധി ക​മ്മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. ഫോ​ക്ക​സ് ഖ​ത്ത​ർ സി.​ഇ.​ഒ സ​ഫീ​റു​സ്സ​ലാ​മി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​ക്ക​സ് ഖ​ത്ത​ർ ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ അ​മീ​നു​റ​ഹ്മാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സി.​ഒ.​ഒ ഡോ. ​റ​സീ​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

മാ​റി​വ​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ളി​ലും മു​ൻ​ഗ​ണ​ന​ക​ളി​ലും മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത പ​രി​പാ​ടി ച​ർ​ച്ച ചെ​യ്തു. പ​ര​മ്പ​രാ​ഗ​ത പ്ര​വ​ർ​ത്ത​ന​രീ​തി​ക​ൾ​ക്ക​പ്പു​റം പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മം, കു​ടും​ബ​ങ്ങ​ളു​ടെ ശാ​ക്തീ​ക​ര​ണം, സാ​മൂ​ഹി​ക സു​ര​ക്ഷ, കൂ​ട്ടാ​യ്മ​യു​ടെ ശ​ക്തി എ​ന്നി​വ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന പു​തി​യ പ്ര​വ​ർ​ത്ത​ന മാ​തൃ​ക​ക​ൾ രൂ​പ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് വി​ഷ​യാ​വ​ത​ര​ണ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

തു​ട​ർ​ന്ന് ന​ട​ന്ന ഓ​പ്പ​ൺ ഫോ​റം ച​ർ​ച്ച​ക്ക് ഫോ​ക്ക​സ് ഖ​ത്ത​ർ പി.​ആ​ർ മാ​നേ​ജ​ർ ഷ​ഫീ​ഖ് നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ ക​മ്മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും പ​ങ്കു​വെ​ച്ചു. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ക്ഷേ​മ​ത്തി​നാ​യി സം​ഘ​ട​ന​ക​ൾ​ക്ക് കൂ​ടു​ത​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടാ​നും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ പു​തി​യ സം​രം​ഭ​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും രൂ​പം ന​ൽ​കാ​നും ച​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

പ​രി​പാ​ടി​യി​ൽ ഫോ​ക്ക​സ് ഖ​ത്ത​ർ സി.​എ​ഫ്.​ഒ ആ​ഷി​ഖ് ന​ന്ദി പ​റ​ഞ്ഞു. ഹാ​ഫി​സ് ഷ​ബീ​ർ, റാ​ഷി​ഖ് ബ​ക്ക​ർ, ഫ​ഹ്‌​സി​ർ റ​ഹ്‌​മാ​ൻ, ത്വാ​ഹ മു​ഹ​മ്മ​ദ്, അ​ൻ​സ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Focus Qatar Campaign Ends
Next Story