ഫിൻഖ് ആരോഗ്യഗ്രാമം ബോധവൽക്കരണ പരിപാടി
text_fieldsഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഇൻ ഖത്തർ സംഘടിപ്പിച്ച ആരോഗ്യഗ്രാമം ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഇൻ ഖത്തറും (ഫിൻഖ്) എം.ഇ.എസ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ പരിപാടിയായ ‘ഫിൻഖ് ആരോഗ്യഗ്രാമം’ ശ്രദ്ധേയമായി. ആരോഗ്യസംരക്ഷണം, പൊതുസുരക്ഷ, ആരോഗ്യകരമായ ജീവിതശൈലി, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ബോധവത്കരണ വിഭാഗം ഉദ്യോഗസ്ഥൻ ലെഫ്റ്റ. സുൽത്താൻ അഹമ്മദ് അൽ സുവൈദി പരിപാടി ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ സംസാരിച്ചി. ആഭ്യന്തര മന്ത്രാലയത്തിലെ ഫൈസൽ അൽ ഹുദവി റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നയിച്ചു. ജാസിം ഖലീഫയുടെ നേതൃത്വത്തിൽ കായികക്ഷമതയും വ്യായാമവും സംബന്ധിച്ച പരിശീലനവും നടന്നു.
ഡോ. കുട്ടി ക്ലിനിക്കിന്റെ സഹകരണത്തോടെ വൈദ്യപരിശോധനയും പ്രതിരോധ ആരോഗ്യബോധവത്കരണവും നടന്നു. ഫിൻഖ് പ്രസിഡന്റ് അൻബുസെൽവി ദനപാലൻ, എംബസി അപെക്സ് ബോഡി പ്രസിഡന്റുമാരായ എ.പി. മണികണ്ഠൻ, ഷാനവാസ് ബാവ, ഇ.പി. അബ്ദുൽറഹ്മാൻ, താഹ മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

