എരിയാൽ പ്രീമിയർ ലീഗ് ജഴ്സി പ്രകാശനം
text_fieldsദോഹ: എരിയാൽ കമ്മ്യൂണിറ്റി ഫോറം ഖത്തർ സംഘടിപ്പിക്കുന്ന എരിയാൽ പ്രീമിയർ ലീഗ് (ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി നാല് ടീമുകളുടെയും ജഴ്സികൾ പ്രകാശനം ചെയ്തു. നവംബർ 19 വ്യാഴാഴ്ച രാത്രി 10 മുതൽ ഗറാഫയിലെ പേളിങ് ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന ടൂർണമെന്റിൽ കുളങ്ങര സ്ട്രൈക്കേഴ്സ്, ബ്ലാർക്കോട് റേഞ്ചേഴ്സ് ചേരങ്കൈ ഫൈറ്റേഴ്സ്, Balleer Blasters എന്നീ ടീമുകൾ മാറ്റുരക്കും.
ഖത്തറിലെ എരിയാൽ നിവാസികൾക്കിടയിൽ സൗഹൃദവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബസംഗമവും നടത്തും. കായിക മത്സരങ്ങൾക്കപ്പുറം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ഒത്തുചേരാനും സൗഹൃദം പങ്കുവെക്കാനുമുള്ള വേദി കൂടിയായിരിക്കും പരിപാടി.
ജഴ്സി പ്രകാശന ചടങ്ങിൽ ഹാരിസ് എരിയാൽ, അബ്ദുറഹിമാൻ എരിയാൽ, ജാഫർ കല്ലങ്കാടി, ഹാരിസ് മാഹിൻ, അൽത്താഫ് ചെരങ്കൈ, അബ്ദുൽ കരീം, അൻസാർ സാദത്ത് കുളങ്കര, അജ്മൽ റോഷൻ, റംഷീദ്, ഹനീഫ് സൂപ്പിക്കുട്ടി, സലാം എരിയാൽ തുടങ്ങിയവർ പങ്കെടുത്തു.

