ചാലിയാർ ദോഹ വനിതാ വിങ് ‘പിങ്ക് ടോക്സ്’
text_fieldsചാലിയാർ ദോഹ വനിതാ വിങ് സംഘടിപ്പിച്ച ‘പിങ്ക് ടോക്സ്’
പരിപാടിയിൽനിന്ന്
ദോഹ: ഖത്തറിലെ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹ വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ മെഡിക്കൽ സെന്ററിന്റെയും ഫാർമ കെയറിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സ്തനാർബുദ ബോധവൽക്കരണ പരിപാടിയായ ‘പിങ്ക് ടോക്സ്’ ശ്രദ്ധേയമായി. സ്ത്രീകളിൽ സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുക, നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക, രോഗത്തെ അതിജീവിച്ചവരുടെ അനുഭവങ്ങളിലൂടെ ആത്മവിശ്വാസം പകരുക എന്നിവ ലക്ഷ്യമിട്ട പരിപാടിയിൽ 60 ഓളം പേർ പങ്കെടുത്തു.
ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ് ചാലിയം പരിപാടി ഉദ്ഘാടനം ചെയ്തു. ചാലിയാർ ദോഹ വനിതാ വിങ് പ്രസിഡന്റ് ഷാന നസ്രി അധ്യക്ഷത വഹിച്ചു. വനിതാ വിങ് സെക്രട്ടറി ശബാന തസ്നിം സ്വാഗതം പറഞ്ഞു. ആസ്റ്റർ മെഡിക്കൽ സെന്റർ ഗൈനക്കോളജിസ്റ്റ് ഡോ. നസ്രീൻ ബാനു, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സ്തനാർബുദ പോരാളിയുമായ സോന സലാം എന്നിവർ സെഷനുകൾ നയിച്ചു. സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ, നേരത്തെയുള്ള പരിശോധനയുടെ പ്രാധാന്യം, രോഗനിർണയം, ചികിത്സ, രോഗത്തെ അതിജീവിക്കുന്നതിനുള്ള മാനസിക കരുത്ത് എന്നിവയെക്കുറിച്ച് അവർ വിശദീകരിച്ചു. ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സാബിഖുസ്സലാം, ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ്, മെഡിക്കൽ വിങ് ചെയർമാൻ ഡോ. ഷഫീഖ് താപ്പി എന്നിവർ സംസാരിച്ചു. വനിതാ വിങ് വൈസ് പ്രസിഡന്റ് ഇബ്തിസാം നന്ദി പറഞ്ഞു.

