Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോം ഖത്തർ 'കരിയർ ശിൽപശാല ശ്രദ്ധേയമായി

text_fields
bookmark_border
ഡോം ഖത്തർ കരിയർ ശിൽപശാല ശ്രദ്ധേയമായി
cancel

ദോഹ: പ്രവാസലോകത്തെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉപരിപഠന -തൊഴിൽ മേഖലകളിൽ ദിശാബോധവും മാർഗനിർദേശവും നൽകുക എന്ന ലക്ഷ്യത്തോടെ ഡോം ഖത്തർ സംഘടിപ്പിച്ച 'വാട്ട് നെക്സ്റ്റ്' കരിയർ ആൻഡ് അപ്‌സ്‌കില്ലിങ് ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു. വക്റ നോബിൾ ഇന്റർനാഷണൽ സ്കൂളിൽ നടന്ന പരിപാടി ഡോം ഖത്തർ ചീഫ് അഡ്വൈസറും നാബിൾ സ്കൂൾ ഡയറക്ടർ ബോർഡ് മെംബറുമായ വി.സി. മഷ്ഹൂദ് ഉദ്ഘാടനം ചെയ്തു.

അക്കാദമിക മികവിനൊപ്പം ശരിയായ സമയത്ത് നേടുന്ന നൈപുണ്യങ്ങളും കരിയർ പ്ലാനിങ്ങുമാണ് പുതിയ കാലത്ത് വിദ്യാർഥികളെ മുന്നിലെത്തിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ അധ്യക്ഷത വഹിച്ചു. സംഘടനയുടെ സാമൂഹിക -വിദ്യാഭ്യാസ പ്രതിബദ്ധതയുടെ ഭാഗമായാണ് പ്രവാസി കുടുംബങ്ങൾക്കായി കരിയർ ഗൈഡൻസ് സംരംഭത്തിന് രൂപം നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് നടന്ന സെഷനിൽ സിജി ഖത്തർ റിസോഴ്സ് പേഴ്സൺ മുഹമ്മദ് ഫൈസൽ മുഖ്യപ്രഭാഷണവും കരിയർ പ്രസന്റേഷനും അവതരിപ്പിച്ചു. സ്കൂൾ തലത്തിന് ശേഷമുള്ള വിവിധ കോഴ്സുകൾ, ഭാവി സാധ്യതയുള്ള തൊഴിൽ മേഖലകൾ, അഭിരുചിക്കനുസരിച്ചുള്ള കോഴ്സ് തെരഞ്ഞെടുപ്പ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക മുന്നേറ്റങ്ങൾ കരിയർ മേഖലയിൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിവരങ്ങൾ പങ്കുവെച്ചു. തുടർന്ന് നടന്ന പാനൽ ചർച്ചയിൽ വിവിധ പ്രഫഷണൽ രംഗങ്ങളിലെ പ്രമുഖരായ അഡ്വ. ഇസുദ്ദിൻ, പി.ടി. ഫിറോസ്, യൂസുഫ് വന്നാറത്ത്, ഫൈസൽ അരിക്കോത്ത് എന്നിവർ സംവദിച്ചു.

ഡോം ഖത്തർ സംഘടിപ്പിക്കുന്ന 'അമൽ' ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കുട്ടികളും രക്ഷിതാക്കളും കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എം.സി മെംബർ സലീന കൂലത്ത് പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട്, ട്രഷറർ സൗമ്യ പ്രദീപ്, കരിയർ ആൻഡ് അപ്സ്കില്ലിങ് വിങ് ചെയർമാൻ പി.ടി. ഫിറോസ്, സലീം റോസ്, ശരത് ചന്ദ്രൻ, രാഹുൽ ശങ്കർ, ഷഹനാസ് ബാബു, വസീം, അബ്ദുൽ റസാഖ്, നിയാസ് കൈപ്പേങ്ങൽ, റസീന ഉമ്മർ, എന്നിവർ വിശിഷ്ടാതിഥികൾക്ക് മെമന്റോകൾ സമ്മാനിച്ചു.

ഡോം ഖത്തർ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് സ്വാഗതവും വൈസ് പ്രസിഡന്റ് (കരിയർ ആൻഡ് പ്രവാസി വെൽഫെയർ വിഭാഗം) നബ്ഷാ മുജീബ് നന്ദിയും പറഞ്ഞു. നൗഫൽ കട്ടുപ്പാറ, ഇർഫാൻ പകര, ഡോ. ഷഫീഖ് താപ്പി മമ്പാട്, സുരേഷ് ബാബു പണിക്കർ, അഷ്റഫ് നന്നമുക്ക്, ജുനൈബ, സൂരജ്, നുസൈബ പി. അസീസ്, നൗഫൽ എം.പി. തിരൂർ, ശ്രീഷ്മ, റുഫ്സ ഷമീർ, സഫൂറ ആസിഫ്, ഫാസില മഷൂദ്, റാഹില നൗഫൽ, സാഹിറ ഷമീർ, ഷബ്ന നൗഫൽ എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - DOM Qatar's Career Workshop Draws Big Response
Next Story