ഖത്തറിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം നവംബർ ആറിന്
text_fieldsദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) 10,11,12 ക്ലാസുകളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ ബോധവൽക്കരണ സെഷൻ സംഘടിപ്പിക്കുന്നു. നവംബർ 6 വെള്ളിയാഴ്ച രാവിലെ 7 മുതൽ 11 വരെ വുകൈറിലെ നോബിൾ ഇന്റർനാഷണൽ സ്കൂൾ ക്യാമ്പസിലാണ് പരിപാടി നടക്കുക. ഇന്ത്യ, ഖത്തർ, മറ്റു വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിവിധ ഉന്നത പഠനാവസരങ്ങൾ, കോഴ്സുകൾ, ഭാവി സാധ്യതകൾ, കരിയർ പ്ലാനിങ്ങിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിക്കും. തുടർപഠനവും കരിയറുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ടുള്ള സംശയനിവാരണത്തിനും വേദിയിൽ സൗകര്യമൊരുക്കും. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികളും രക്ഷിതാക്കളും https://tinyurl.com/5em7favx എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 30283825, 33666101 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു

