Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹാറിൽ പരുമല പെരുന്നാളിന് കൊടിയിറങ്ങി

text_fields
bookmark_border
സുഹാറിൽ പരുമല പെരുന്നാളിന് കൊടിയിറങ്ങി
cancel

സുഹാർ: സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ ഈ വർഷത്തെ പരിശുദ്ധ പരുമല പെരുന്നാൾ സമാപിച്ചു. നവംബർ 9, 10, 11 തീയതികളിൽ നടന്ന വചനശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രമുഖ വാഗ്മി റവ. ഫാ. ഡോ. വർഗീസ് വർഗീസ് നേതൃത്വം നൽകി.നവംബർ 12ന് ഇടവകയിലെ അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷ സംഘം, ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ് പ്രവർത്തകർക്കായി സഭാവിശ്വാസത്തെ ആസ്പദമാക്കി ക്ലാസുകൾ സംഘടിപ്പിച്ചു. നവംബർ 13ന് സൺഡേ സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി സഭാവിശ്വാസം, സൺഡേ സ്കൂൾ പഠനത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചും ക്ലാസുകൾ നടന്നു.

13ന് രാത്രി എട്ടിന് ഇടവക വികാരി ഫാ. സജു പടാച്ചിറയുടെ സഹകാർമികത്വത്തിൽ സന്ധ്യാനമസ്കാരം, വിശുദ്ധ കുർബാന, പ്രദക്ഷിണം, മധ്യസ്ഥ പ്രാർഥന, ആശീർവാദം, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു.

ഇടവക വികാരി ഫാ. സജു പടാച്ചിറ, ട്രസ്റ്റി മിന്റു പി. മാത്യൂസ്, സെക്രട്ടറി സുനിൽ ഡി. ജോർജ്, ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ആധ്യാത്മിക സംഘടനകൾ എന്നിവർ പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sohar Parumala Feast Concludes
Next Story