എസ്.കെ.എസ്.എസ്.എഫ് ഗാല ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsമസ്കത്ത്: എസ്.കെ.എസ്.എസ്.എഫ് ഗാല ഏരിയയുടെ 2026–28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗാല കെ.എം.സി.സി സെന്ററിൽ അബ്ദുൽ ഗഫൂർ ഹുദവിയുടെ നേതൃത്വത്തിലാണ് 29 അംഗ കമ്മറ്റിയെ രൂപീകരിച്ചത്. അബ്ദുൽ ഗഫൂർ ഹുദവി യോഗം ഉദ്ഘാടനം ചെയ്തു.ബഷീർ കൈപ്പമംഗലം അധ്യക്ഷത വഹിച്ചു. സിദ്ദീഖ് എ.പി സ്വാഗതം പറഞ്ഞു.
മജീദ് സാഹിബ് ഉപദേശക സമിതി ചെയർമാനായും മുഹമ്മദ് , അബ്ദുല്ല കുറ്റിയാടി, ഫവാസ് കാസർകോട് എന്നിവർ വൈസ് ചെയർമാന്മാരായും തെരഞ്ഞെടുക്കപ്പെട്ടു.ബഷീർ കൈപ്പമംഗലം പ്രസിഡന്റും ഗഫൂർ കാസർകോട് പ്രവർത്തക പ്രസിഡന്റും ഷബീബ് യമാനി, ജസീൽ എന്നിവർ വൈസ് പ്രസിഡന്റുമാരുമാണ്.
സിദ്ദീഖ് എ.പി സെക്രട്ടറിയും അൻവർ നിലമ്പൂർ പ്രവർത്തക സെക്രട്ടറിയും ഷിബിൽ, ഹനീഫ എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമാണ്. അഫ്സൽ കുറ്റിപ്പുറം ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.കരീം സാസ്, ഇസ്മായിൽ , മഹ്റൂഫ്, ബഷീർ, അലി, അക്ബർ എം.എം, റമീസ്, നൗഫൽ, റസാഖ്, ശംസുദ്ദീൻ, അബ്ദുൽ ഫസൽ, മുഹമ്മദ് റിയാസ്, മുഹമ്മദ്, മുഹമ്മദ് ആഷ്മീർ, മുഹമ്മദ് റാഫി, ഷജീർ എന്നിവരാണ് പുതിയ ഭാരവാഹികൾ .

