റൂവി കപ്പ് ഫുട്ബോൾ; ട്രോഫി അനാച്ഛാദനവും ഗ്രൂപ്പ് നിർണയവും സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഫ്രണ്ട്സ് ഓഫ് റൂവി സംഘടിപ്പിക്കുന്ന റൂവി കപ്പ് ഫുട്ബോൾ ടൂർണമെന്റ് സീസൺ നാലിന്റെ ട്രോഫി അനാച്ഛാദനവും ഗ്രൂപ്പ് നിർണയവും സംഘടിപ്പിച്ചു. മസ്കത്തിലെ ഗാലക്സി ഹാളിൽ നടന്ന ചടങ്ങിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ പ്രതിനിധികൾ സംബന്ധിച്ചു.
പങ്കെടുക്കുന്ന 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് ഗ്രൂപ്പ് നിർണയം പൂർത്തിയാക്കിയത്. തുടർന്ന് വിജയികൾക്കുള്ള ട്രോഫികൾ ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ അനാച്ഛാദനം ചെയ്തു.
ഈ മാസം 27ന് ദാർസൈത്തിലെ അൽ സാഹിൽ ഫുട്ബോൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക. ഒമാനിലെ പ്രമുഖരായ 16 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റ് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. ജേതാക്കൾക്കും രണ്ടും മൂന്നും സ്ഥാനക്കാർക്കും ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിക്കും. കൂടാതെ വ്യക്തിഗത മികവിനുള്ള വിവിധ പുരസ്കാരങ്ങളും നൽകും.മത്സരങ്ങൾ വീക്ഷിക്കാൻ കായികപ്രേമികൾ അൽ സാഹിൽ ഫുട്ബോൾ ഗ്രൗണ്ടിലെത്തണമെന്ന് ഫ്രണ്ട്സ് ഓഫ് റൂവി പ്രതിനിധികളായ സുബിൻ, സന്തോഷ് നിർമലൻ, ഹരിദാസ്, സുരേഷ് കുമാർ എന്നിവർ അറിയിച്ചു.

