പ്രവാസി പദ്ധതികളിലെ ബാധ്യത മുൻ സർക്കാരിന്റേത്- സിദ്ദിഖ് ഹസ്സൻ
text_fieldsമസ്കത്ത്: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന, പ്രവാസി ക്ഷേമ പെൻഷൻ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളിൽ പുതിയ സർക്കാരിനെ മാത്രം പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്ന് ഒമാനിലെ കോൺഗ്രസ് പ്രവാസി നേതാവ് സിദ്ദിഖ് ഹസ്സൻ. നിലവിലെ പ്രതിസന്ധികൾ വിലയിരുത്തുമ്പോൾ മുൻ സർക്കാരിന്റെ നയങ്ങളും സാമ്പത്തിക തീരുമാനങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം പുനഃക്രമീകരിക്കേണ്ടിവന്നതിന് ഉയർന്ന ക്ലെയിം അനുപാതവും ഇൻഷുറൻസ് കമ്പനികളുമായുള്ള മുൻകരാറുകളിലെ വ്യവസ്ഥകളും കാരണമായിട്ടുണ്ടാകാം. പ്രവാസികൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പദ്ധതി സുസ്ഥിരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

