ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഓണോത്സവം
text_fieldsമസ്കത്ത്: ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഓണോത്സവം 2026 മിനിസ്ട്രി ഓഫ് എജുക്കേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.പരിപാടിയിൽ ചലചിത്രതാരവും ഹാസ്യകലാകാരനുമായ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ഡയറക്ടർ ഷബീർ കെ.എ. പ്രത്യേകാതിഥിയായി പങ്കെടുത്തു.
പ്രസിഡന്റ് നസീർ തിരുവത്ര അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഇ.എം. ബദ്റുദ്ദീൻ, സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി, അബ്ദുൽ ഖാദർ, സിദ്ദീഖ് കിഴിങ്ങര, നജീബ് കെ. മൊയ്തീൻ എന്നിവർ സംസാരിച്ചു. നിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകിയ സംഘടനയുടെ കാരുണ്യപ്രവർത്തനങ്ങളും ചടങ്ങിൽ പരാമർശിച്ചു.പഞ്ചവാദ്യം, കലാപരിപാടികൾ, മെന്റലിസ്റ്റിന്റെ പ്രകടനം, ഓണസദ്യ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. നൂറുകണക്കിന് കുടുംബങ്ങൾ ചടങിൽ പങ്കെടുത്തു.

