Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്ര സൂഖിന്റെ പ്രിയപ്പെട്ട ആലം ഭായ് വിടവാങ്ങി

text_fields
bookmark_border
നൂറുൽ ആലമിന്റെ ഓർമ്മകൾക്ക് കണ്ണീരിൽ കുതിർന്ന വിടപറച്ചിൽ
oman
cancel
camera_alt

നൂ​റു​ൽ ആ​ലം

മ​ത്ര: സു​ഹൃ​ത്തു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പ്രി​യ​പ്പെ​ട്ട ആ​ലം ഭാ​യ് ഇ​നി ഓ​ർ​മ​ക​ളി​ൽ. മ​ത്ര സൂ​ഖി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി നൂ​റു​ൽ ആ​ലം (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് താ​മ​സ​സ്ഥ​ല​ത്ത് അ​ന്ത​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങി​യ അ​ദ്ദേ​ഹം, പ​തി​വാ​യി നാ​ട്ടി​ലേ​ക്ക് വി​ളി​ക്കാ​റു​ള്ള സ​മ​യം ക​ഴി​ഞ്ഞി​ട്ടും വി​ളി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ഇ​വി​ടെ​യു​ള്ള സു​ഹൃ​ത്തു​ക്ക​ളെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ത്ര സൂ​ഖി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന നൂ​റു​ൽ ആ​ല​മി​ന്റെ പെ​ട്ടെ​ന്നു​ള്ള വി​യോ​ഗം ക​ച്ച​വ​ട​ക്കാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഒ​രു​പോ​ലെ വ​ലി​യ നൊ​മ്പ​ര​മാ​യി​രി​ക്കു​ക​യാ​ണ്. സ്വ​ദേ​ശി-​വി​ദേ​ശി വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രോ​ടും സൗ​ഹൃ​ദ​ത്തോ​ടെ​യും ത​മാ​ശ​ക​ളോ​ടെ​യും പെ​രു​മാ​റി​യി​രു​ന്ന അ​ദ്ദേ​ഹം സൂ​ഖി​ലെ ജ​ന​കീ​യ മു​ഖ​മാ​യി​രു​ന്നു. സൂ​ഖി​ലെ എ​ല്ലാ കൂ​ട്ടാ​യ്മ​ക​ളി​ലും മു​ന്നി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ​വ​രു​മാ​യും വ​ലി​യ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു.

റ​മ​ദാ​ൻ മാ​സ​മെ​ത്തി​യാ​ൽ മ​ത്ര സൂ​ഖ് ദ​ർ​വാ​സ​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കു​മാ​യി ആ​ലം ന​ട​ത്തു​ന്ന ഇ​ഫ്താ​ർ സം​രം​ഭം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. അ​ർ​ബാ​ന തൊ​ഴി​ലാ​ളി​യാ​യ അ​ദ്ദേ​ഹം, ത​ന്റെ ചെ​റി​യ വ​രു​മാ​ന​ത്തി​ൽ നി​ന്ന് പ​ണം ക​ണ്ടെ​ത്തി​യാ​ണ് എ​ല്ലാ ദി​വ​സ​വും യാ​തൊ​രു മു​ട​ക്ക​വു​മി​ല്ലാ​തെ ഈ ​ജ​ന​കീ​യ ഇ​ഫ്താ​ർ ഒ​രു​ക്കി​യി​രു​ന്ന​ത്.

സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പ​ഴ​ങ്ങ​ൾ മു​റി​ച്ച് പാ​ക്ക​റ്റു​ക​ളി​ലാ​ക്കി നോ​മ്പ് തു​റ​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് വി​ള​മ്പാ​ൻ അ​ദ്ദേ​ഹം മു​ന്നി​ൽ നി​ന്നു. സ്വ​ദേ​ശി വീ​ടു​ക​ളി​ലെ അ​ടു​ക്ക​ള​ക​ളി​ൽ വ​രെ ക​യ​റി​ച്ചെ​ല്ലാ​ൻ ത​ക്ക​വ​ണ്ണം നാ​ട്ടു​കാ​രു​മാ​യി ഹൃ​ദ്യ​മാ​യ ബ​ന്ധം സൂ​ക്ഷി​ച്ചി​രു​ന്ന അ​പൂ​ർ​വ്വ പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു നൂ​റു​ൽ ആ​ലം. മ​ഗ്‌​രി​ബ് ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം സ​മീ​പ​ത്തെ സ്വ​ദേ​ശി വീ​ടു​ക​ളി​ൽ നി​ന്ന് ല​ഭ്യ​മാ​കു​ന്ന ക​വ ക​ജ്ജൂ​റു​മൊ​ക്കെ ഇ​ഫ്താ​റി​ന് എ​ത്തി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ർ​ത്തി​യി​രു​ന്നു.

സ​ദാ സ​മ​യ​വും ന​ർ​മ്മം തു​ളു​മ്പു​ന്ന വാ​ക്കു​ക​ളു​മാ​യി സൂ​ഖി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന ആ​ലം ഭാ​യി​യു​ടെ വി​യോ​ഗം ത​ങ്ങ​ൾ​ക്ക് വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യു​ന്നു.

ന​ന്മ നി​റ​ഞ്ഞ ആ ​ഓ​ർ​മ്മ​ക​ൾ മ​ത്ര സൂ​ഖി​ന്റെ മ​ന​സ്സി​ൽ എ​ന്നും മാ​യാ​തെ നി​ൽ​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mutrah Expats Mourn Alam
Next Story