Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.സി.എം.എഫ് ഒമാന്റെ നേതൃത്വത്തിൽ ‘ഗ്രേഷ്യ 2026’ സംഘടിപ്പിച്ചു

text_fields
bookmark_border
എം.സി.എം.എഫ് ഒമാന്റെ നേതൃത്വത്തിൽ ‘ഗ്രേഷ്യ 2026’ സംഘടിപ്പിച്ചു
cancel

മസ്കത്ത്: മലങ്കര കാത്തലിക് വിമൻസ് ഫോറം ഒമാന്റെ നേതൃത്വത്തിൽ ‘ഗ്രേഷ്യ 2026’ റൂവിയിൽ സംഘടിപ്പിച്ചു. എം.സി.എം.എഫ് ഒമാൻ ഡയറക്ടർ ഫാ. വർഗീസ് വാലിക്കോടത്ത് അധ്യക്ഷത വഹിച്ചു. റൂവി സെന്റ് പീറ്റർ ആൻഡ് പോൾ ദേവാലയ വികാരി ഫാ. സ്റ്റീഫൻ ലൂയിസ് ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. സെബിൻ ചരളക്കാട്ട് പ്രാർത്ഥനക്ക് നേതൃത്വം നൽകി.അറുപത് വയസ്സ് പിന്നിട്ട എം.സി.എം.എഫ് അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. പൊന്നച്ചൻ, സിനോജ് എന്നിവർ ആശംസകൾ നേർന്നു. ‘ആറ് മുതൽ അറുപത് വരെ: സ്ത്രീയുടെ ജീവിതയാത്ര’ എന്ന വിഷയത്തിൽ ഡോ. മിറിയം ജോർജ് ഫെൻ ക്ലാസ് നയിച്ചു.റൂവി, ഗാല, സലാല, നിസ്വ, സുഹർ എന്നീ അഞ്ച് യൂണിറ്റുകളിൽ നിന്നായി അറുപത്തഞ്ചോളം അമ്മമാർ പങ്കെടുത്തു. അമ്മമാർ അവതരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായി. ബീന ജോസിന്റെ കലാസൃഷ്ടികളുടെ പ്രദർശനവും നടന്നു. ബിജി രാമനാട്ട് പരിപാടിയുടെ ദൃശ്യങ്ങൾ പകർത്തി.എം.സി.എം.എഫ് ഒമാൻ പ്രസിഡന്റ് ഷിജി സജിമോൻ, സെക്രട്ടറി സിന്ധു ജസ്റ്റിൻ, വിവിധ യൂണിറ്റുകളിലെ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അടുത്ത രണ്ടു വർഷത്തേക്കുള്ള എം.സി.എം.എഫ് ഒമാന്റെ ഭാരവാഹികളെയും ചടങ്ങിൽ തെരഞ്ഞെടുത്തു. ജീസസ് യൂത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രത്യേക പരിപാടികളും സംഘടിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MCMF Oman Hosts Gracia
Next Story