Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സലാലയിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
ബിജു മാധവൻകുട്ടി
സലാല: കൊല്ലം ജില്ലയിലെ വള്ളിക്കാവ് സ്വദേശി ബിജുഭവനിൽ ബിജു മാധവൻകുട്ടിയെ (52) സലാലയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ ഭാര്യ വാതിൽ തുറന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി സലാലയിലെ സ്വകാര്യ ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ബിജു.
ഭാര്യ രഞ്ജിനിയും ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ഏക മകൾ നാട്ടിൽ ദന്തഡോക്ടറാണ്.
മൃതശരീരം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story

