Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇബ്രി മലയാളി അസോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു

text_fields
bookmark_border
oman
cancel

ഇബ്രി: ഇബ്രി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ടി10 നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. ദാഹിറ ഗവർണറേറ്റിലെ എട്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ബംഗാൾ ടൈഗേഴ്സ് ജേതാക്കളായി. ടീം എഫ്.സി.സി രണ്ടാം സ്ഥാനം നേടി.

നവംബർ ആറു മുതൽ 13 വരെ നടന്ന ടൂർണമെന്റിൽ വിവിധ ടീമുകളിലെ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു. വിജയികൾക്കും വ്യക്തിഗത മികവ് പുലർത്തിയ താരങ്ങൾക്കും ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. വിന്നർ, റണ്ണറപ്പ്, മാൻ ഓഫ് ദ സീരീസ്, മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ, മികച്ച ഫീൽഡർ എന്നീ വിഭാഗങ്ങളിലായിരുന്നു പുരസ്കാരങ്ങൾ. ജേതാക്കളായ ബംഗാൾ ടൈഗേഴ്സ് ടീമിലെ മുഴുവൻ അംഗങ്ങൾക്കും സ്പോർട്സ് കോർഡിനേറ്റർ മെഡലുകൾ സമ്മാനിച്ചു.

സ്പോർട്സ് കോർഡിനേറ്റർ ടോബി ജോർജ്, ഡോ. ജമാൽ, നിതിൻ ദാസ്, നിതിൻ പ്രകാശ്, ജോസഫ് മൈക്കിൾ, സുബ്രഹ്മണ്യൻ, രാധാകൃഷ്ണൻ, വിപിൻ വിൻസെന്റ്, വത്സ തോമസ് എന്നിവർ നേതൃത്വം നൽകി.

ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ച അംഗങ്ങളെയും സഹായസഹകരണങ്ങൾ നൽകിയവരെയും ടീമംഗങ്ങളെയും ഐ.എം.എ പ്രസിഡന്റ് അരുൺ ദേവ് അഭിനന്ദിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ibri Cricket Tournament Concludes
Next Story