Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാഫഖി തങ്ങളുടെ സംഭാവനകൾ അനുസ്മരിച്ച് പൈതൃകസംഗമം

text_fields
bookmark_border
ബാഫഖി തങ്ങളുടെ സംഭാവനകൾ അനുസ്മരിച്ച് പൈതൃകസംഗമം
cancel

മസ്‌കത്ത്: അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പൊതുജീവിതവും മത, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകളും അനുസ്മരിച്ച് റൂവിയിലെ എം.ആർ.എ റസ്റ്ററന്റ് ഹാളിൽ വെച്ച് ‘ബാഫഖി തങ്ങൾ പൈതൃകസംഗമം’ സംഘടിപ്പിച്ചു. മസ്‌കത്തിലെ ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.മദ്രസാ പ്രസ്ഥാനത്തിന് ആധുനിക രൂപവും ദിശാബോധവും നൽകിയതിലൂടെ ബാഫഖി തങ്ങൾ മുസ്‌ലിം കേരളത്തിന്റെ ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടേണ്ട നേതാവാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പി.എ.വി. അബൂബക്കർ ഹാജി പറഞ്ഞു. തങ്ങളുടെ പൊതുജീവിതത്തിലെ വിവിധ ഇടപെടലുകളും മത, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകളും സംഗമത്തിൽ ചർച്ച ചെയ്തു.

ചടങിൽ ഷമീർ പാറയിൽ അധ്യക്ഷത വഹിച്ചു. അഷ്റഫ് കിണവക്കൽ, അഹമ്മദ് എം.കെ. വാണിമേൽ, അമീർ കാവനൂർ, മുഹമ്മദ് ഷാ കോട്ടയം, ഹനീഫ മൗലവി തൃക്കരിപ്പൂർ, ഹമീദ് മലപ്പുറം, അയ്യൂബ് പള്ളിയത്ത്, ഫിറോസ് പരപ്പനങ്ങാടി, റഫീഖ് ശ്രീകണ്ഠപുരം ,മുഹിയുദ്ദീൻ ഉപ്പള, മുഹമ്മദ് വാണിമേൽ, റിയാസ് കൊടുവള്ളി എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heritage Meet Commemorates the Contributions of Sayyid Bafaqi Thangal
Next Story