Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാറൂൺ റഷീദിന്റെ പന്ത്രണ്ടാമത് പുസ്തകം ‘യുഷ്കയും അത്ഭുത ഡോക്ടറും’ പ്രകാശനം ചെയ്തു

text_fields
bookmark_border
ഹാറൂൺ റഷീദിന്റെ പന്ത്രണ്ടാമത് പുസ്തകം ‘യുഷ്കയും അത്ഭുത ഡോക്ടറും’ പ്രകാശനം ചെയ്തു
cancel

മസ്കത്ത്: പ്രവാസി എഴുത്തുകാരൻ ഹാറൂൺ റഷീദിന്റെ പന്ത്രണ്ടാമത് പുസ്തകവും ബാലസാഹിത്യകൃതിയുമായ ‘യുഷ്കയും അത്ഭുത ഡോക്ടറും’ പ്രകാശനം ചെയ്തു. നവംബർ 19ന് മസ്കത്തിലെ ദനത് ഹാളിൽ നടന്ന ചടങ്ങിൽ കവി അമ്മു വള്ളിക്കാട്ട് പുസ്തകം പ്രകാശനം ചെയ്തു. ഒരു സംഘം കുട്ടികൾ പുസ്തകം ഏറ്റുവാങ്ങി.പ്രമുഖ റഷ്യൻ എഴുത്തുകാരൻ അലക്സാണ്ടർ കുപ്രീന്റെ കഥകളുടെ പുനരാഖ്യാനമാണ് പുസ്തകം. മാതൃഭൂമിയാണ് പ്രസാധകർ. യൂണിവേഴ്സിറ്റി ഓഫ് ബുറൈമിയിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. സോണി വി. റഷീദ് പുസ്തകം പരിചയപ്പെടുത്തി.

ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ, ലോക കേരളസഭാംഗവും മലയാളം മിഷൻ പ്രസിഡന്റുമായ സുനിൽ കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, മാധ്യമപ്രവർത്തകൻ കബീർ യൂസഫ്, അൽബാജ് ബുക്‌ഷോപ്പ് ഉടമ ഷൗക്കത്തലി, സാമൂഹികപ്രവർത്തക തങ്കം കവിരാജ്, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കോ കൺവീനർ ജഗദീഷ് കീരി എന്നിവർ ആശംസകൾ നേർന്നു.

മസ്കത്തിൽ പതിറ്റാണ്ടുകളായി പ്രവാസജീവിതം നയിക്കുന്ന ഹാറൂൺ റഷീദ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് പുതിയ പുസ്തകത്തിന്റെ പ്രകാശനം.മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ അധ്യക്ഷത വഹിച്ചു. റിയാസ് അമ്പലവൻ സ്വാഗതവും ബിജോയ് പാറാട്ട് നന്ദിയും പറഞ്ഞു. സാഹിത്യ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖരടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - book published
Next Story