Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.ഐ.സി സലാലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
സലാല: എസ്.ഐ.സി സലാലയും ബദർ അൽ സമ ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സലാല സെന്ററിലെ ബദർ അൽ സമ ആശുപത്രിയിൽ നടന്ന ക്യാമ്പ് അബ്ദുല്ലത്തീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രാഥമിക ആരോഗ്യപരിശോധനകൾക്ക് പുറമെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ക്യാമ്പിൽ ലഭ്യമാക്കി.
എസ്.ഐ.സി മദ്റസത്തുസ്സുന്നിയ്യയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബദർ അൽ സമ റീജിയനൽ ഹെഡ് അബ്ദുൽ അസീസ്, വലീദ്, സനന്ദ് എന്നിവരും എസ്.ഐ.സി ഭാരവാഹികളും ക്യാമ്പിന് നേതൃത്വം നൽകി.
Next Story

