Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബഹ ഒ.ഐ.സി.സി നോർക്ക ഹെൽപ് ഡെസ്ക് ഒരുക്കി

text_fields
bookmark_border
അബഹ ഒ.ഐ.സി.സി നോർക്ക ഹെൽപ് ഡെസ്ക് ഒരുക്കി
cancel

അബഹ: ഒ.ഐ.സി.സി അബഹ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ അബഹ മിന്നൂസ് റെസ്‌റ്റോറൻ്റ് ഹാളിൽ നോർക്ക ഹെൽപ് ഡെസ്ക് ഒരുക്കി. പ്രവാസി മലയാളികൾക്ക് നോർക്കയുടെ വിവിധ സഹായങ്ങൾ ലഭ്യമാക്കിയ സംവിധാനം നിരവധി പേർ ഉപയോഗപ്പെടുത്തി.

ഒ.ഐ.സി.സി ദക്ഷിണ മേഖല കമ്മിറ്റി ജനറൽ സെക്രട്ടറി മനാഫ് പരപ്പിൽ ഹെൽപ് ഡെസ്‌ക് പദ്ധതി ഉദ്‌ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് വിലാസ് മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രകാശൻ നാദാപുരം ആശംസാ പ്രസംഗം നിർവഹിച്ചു. സെക്രട്ടറി സലിം ബാവ സ്വാഗതവും ട്രഷറർ സദാനന്ദൻ നന്ദിയും പറഞ്ഞു.

ബൈജു അഗസ്റ്റിൻ , സെൽജോ വർഗീസ്, ജോയൽ ഷിബു, അലീന ബൈജു, റിയോൺ ജോസ്, ഷിബു തോമസ്, ആൻ്റണി അഗസ്റ്റിൻ, സുനിൽ എന്നിവർ ഹെൽപ് ഡെസ്ക് പദ്ധതിക്ക് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - OICC Abha sets up NORKA Help Desk
Next Story