Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജുബൈലിൽ നവോദയ സ്കോളർഷിപ്പ് വിതരണം സമാപിച്ചു

text_fields
bookmark_border
സാഹിത്യകാരൻ എസ്. ഹരീഷ് ഉദ്ഘാടനം ചെയ്തു
news
cancel

ജുബൈൽ: ജുബൈൽ നവോദയയുടെ ഈ വർഷത്തെ സ്കോളർഷിപ്പ് വിതരണം സമാപിച്ചു. പ്രശസ്ത മലയാള സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എസ്. ഹരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രവാസികളുടെ ജീവിതാനുഭവങ്ങളും കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക വളർച്ചയിൽ പ്രവാസിസമൂഹം വഹിക്കുന്ന പങ്കും മുൻനിർത്തിയുള്ള ചർച്ചകൾക്ക് ചടങ്ങ് വേദിയായി. പ്രവാസികളുടെ ജീവിതവും അവരുടെ സ്വപ്നങ്ങളും സംഘർഷങ്ങളും സാഹിത്യത്തിലും പൊതുസമൂഹത്തിന്റെ ചർച്ചകളിലും കൂടുതൽ ഇടം നേടേണ്ടതിന്റെ പ്രാധാന്യവും പരിപാടിയിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.

ഈ വർഷം ജുബൈൽ റീജിയണിലെ നവോദയ അംഗങ്ങളുടെ മക്കളിൽ പെട്ട 44 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകിയതെന്ന് സംഘാടകർ പറഞ്ഞു. നാട്ടിലുള്ള വിദ്യാർഥികളുടെ സ്കോളർഷിപ്പ് അവരുടെ രക്ഷിതാക്കൾ ഏറ്റുവാങ്ങി. ചെയർപേഴ്സൻ ഷാഹിദ ഷാനവാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നവോദയ കേന്ദ്ര ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, രക്ഷാധികാരി സമിതിയംഗം രശ്മി ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

നവോദയ കേന്ദ്ര ട്രഷറർ ഉമേഷ്, റീജണൽ കമ്മിറ്റി പ്രസിഡന്റ് അജയൻ കണ്ണൂർ, റീജണൽ ട്രഷറർ പ്രജീഷ് കറുകയിൽ, കേന്ദ്ര കുടുംബവേദി പ്രസിഡന്റ് ഷാനവാസ്, അറൈഫി ഏരിയ കുടുംബവേദി പ്രസിഡന്റ് സീമ ഗിരീഷ്, ടൗൺ ഏരിയ കുടുംബവേദി പ്രസിഡന്റ് അനിത സുരേഷ്, കേന്ദ്ര ബാലവേദി വൈസ് പ്രസിഡന്റ് റോഷൻ ഷാനവാസ്, നവോദയ കേന്ദ്ര വൈസ് പ്രസിഡന്റ് ജയൻ മെഴുവേലി, വിശിഷ്ടതിഥികളായ ഐ.എം.സി.സി. പ്രതിനിധി മുഫീദ് കൂരിയാടൻ, ‘ഗൾഫ് മാധ്യമം’ ലേഖകൻ ശിഹാബ് മങ്ങാടൻ, ജുബൈൽ ഇന്ത്യൻ സ്കൂൾ അധ്യാപകൻ എൻ. സനിൽ കുമാർ, മലബാർ ഗോൾഡ് പ്രതിനിധി അനിൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

സ്കോളർഷിപ്പ് സംഘാടക സമിതി കൺവീനർ വിജയൻ പട്ടാക്കര സ്വാഗതവും റീജണൽ കമ്മിറ്റി ട്രഷറർ പ്രജീഷ് കറുകയിൽ നന്ദിയും പറഞ്ഞു. രാഗേഷ്, പ്രിനീത്, ബൈജു വിവേകാനന്ദൻ, സർഫ്രാസ്, ജിതേഷ് ചന്ദ്, ഫൈസൽ, അജയ് ആലുവ, ദേവദാസ്, ഗിരീഷ്, ലിനിഷ, ധന്യ, രേവതി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Navodaya Scholarship distribution concludes in Jubail
Next Story