Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിലെ പ്രവാസി വകുപ്പിന് മുഴുവൻ സമയ മന്ത്രി വേണം

text_fields
bookmark_border
inbox
cancel
camera_alt

മു​ഹ​മ്മ​ദ്

ക​ല്ലി​ങ്ങ​ല്‍,

റി​യാ​ദ്

കേരളത്തിന്റെ സമ്പദ്ഘടനയുടെയും സാമൂഹിക-വിദ്യാഭ്യാസ പുരോഗതിയുടെയും യഥാര്‍ത്ഥ നട്ടെല്ല് പ്രവാസികളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് മലയാളി പ്രവാസികളാണുള്ളത്.

ഓരോ മാസവും കോടിക്കണക്കിന് രൂപയാണ് പ്രവാസികള്‍ വഴി കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. കേരളം ഇന്ന് കൈവരിച്ച എല്ലാ നേട്ടങ്ങളിലും ഈ വിയര്‍പ്പൊഴുക്കിന്റെ വലിയ പങ്കുണ്ട്.

സംസ്ഥാനത്ത് വര്‍ഷങ്ങളായി പ്രവാസി കാര്യ വകുപ്പും പ്രവാസികള്‍ക്കായി 'നോര്‍ക്ക'യുടെയും മറ്റും വിവിധ ക്ഷേമപദ്ധതികളും നിലവിലുണ്ട്. മുമ്പ് ഈ വകുപ്പിന് മാത്രമായി പ്രത്യേക മന്ത്രിയുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുഖ്യമന്ത്രിയാണ് പ്രവാസി വകുപ്പ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ സമഗ്രമായ ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രിക്ക് പ്രവാസി വിഷയങ്ങളില്‍ മാത്രം നിരന്തരമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയക്കുറവുണ്ടാകുക സ്വാഭാവികമാണ്.

പ്രവാസികളുടെ പ്രയാസങ്ങളും പ്രതിസന്ധികളും കൃത്യസമയത്ത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും പരിഹാരം കാണാനും പ്രവാസി വകുപ്പിന് മാത്രമായി ഒരു സ്വതന്ത്ര മന്ത്രി ഉണ്ടാകേണ്ടത് അനിവാര്യമാണ്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കാനും, അവര്‍ക്ക് നാട്ടില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള പദ്ധതികള്‍ക്ക് വേഗത്തില്‍ സര്‍ക്കാര്‍ അംഗീകാരം ലഭ്യമാക്കാനും ഒരു മുഴുവന്‍സമയ മന്ത്രിയുടെ ഇടപെടല്‍ ഏറെ സഹായകരമാകും.

പശ്ചിമേഷ്യയിലെ ഗള്‍ഫ് രാജ്യങ്ങളിലെ നിലവിലെ യുദ്ധഭീതിയും പുതിയ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളും പ്രവാസലോകത്ത് വലിയ ആശങ്കളാണ് ഉണ്ടാക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രവാസികളുടെ പരാതികള്‍ കേള്‍ക്കാനും, അവര്‍ക്ക് താങ്ങായി നില്‍ക്കാനും, ഒരു ആശ്വാസവാക്കെങ്കിലും പറയാനും പ്രവാസി വകുപ്പിന് സ്വന്തമായി ഒരു മന്ത്രിയെ ഉടന്‍ തന്നെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Full-time Minister required for Kerala's Non-Resident Keralites (Pravasi) Affairs Department
Next Story