സാരഥി കുവൈത്ത് വാർഷികാഘോഷം
text_fieldsകുവൈത്ത് സിറ്റി: സാരഥി കുവൈത്ത് 27ാം വാർഷികാഘോഷം അഹമ്മദി ഡി.പി.എസ് സ്കൂളിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഷെലത്ത് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് വാസുദേവൻ മമ്പാട് അധ്യക്ഷത വഹിച്ചു.
ബഹ്‌റൈൻ എക്സ്ചേഞ്ച് കമ്പനി സി.ഇ.ഒ. മാത്യൂസ് വർഗീസ് ഫുവാദ് അൽഗാനിം ഗ്രൂപ്പ് സി.എഫ്.ഒ.എസ്.എൻ. രാമചന്ദ്രൻ, സാരഥി ജനറൽ സെക്രട്ടറി വിനോദ് ചീപ്പാറയിൽ, സാരഥി ട്രസ്റ്റ് ചെയർമാൻ ജിതിൻ ദാസ്, പ്രശാന്ത് പൂജാരി, ഉപദേശക സമിതി അംഗം സി.എസ്. ബാബു, സാരഥി വനിതാ വേദി ചെയർ പേഴ്സൺ ജ്യോതി വിനോദ്, സാരഥി ഗുരുകുലം പ്രസിഡന്റ് അലേഗ്ര പ്രിജിത് എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ ഷാജൻ കുമാർ സ്വാഗതവും ട്രഷറർ അനിൽ ശിവരാമൻ നന്ദിയും പറഞ്ഞു.
വ്യവസായിയും ഐ.ബി.പി.സി കുവൈത്ത് ജോയിൻ സെക്രട്ടറിയുമായ കൃഷൻ സൂര്യകാന്തിനെ ഗുരുദേവ യൂത്ത് ബിസിനസ് ഐക്കൺ അവാർഡും, ദിലീപ് കുമാറിനു സാമൂഹിക സേവനത്തിനുള്ള സാരഥി കർമ്മ ശ്രേഷ്ഠ പുരസ്കാരവും നൽകി ആദരിച്ചു.
സാരഥീയം 2026 സുവനീർ മുഖ്യാതിഥി ഹരിത് കേതൻ, നിഖിൽ ചാമക്കാലയിലിനും കലണ്ടർ അജി കുട്ടപ്പന് നൽകിയും പ്രകാശനം ചെയ്തു. 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും അവാർഡ് കൈമാറി. ശിവഗിരി ആത്മീയ യാത്രക്ക് തുടക്കം കുറിക്കുന്ന ‘തീർത്ഥാടനം 2026’-ന്റെ പതാക കൈമാറ്റവും ചടങ്ങിൽ നടന്നു. സാരഥി വൈസ് പ്രസിഡന്റ് സിബി പുരുഷോത്തമൻ പതാക മുതിർന്ന അംഗവും അഡ്വൈസറി ബോർഡ് അംഗവുമായ സി.എസ്. ബാബുവിന് കൈമാറി.
കുവൈറ്റിലെ അഞ്ച് പ്രമുഖ ഡാൻസ് സ്കൂളുകളുടെ സഹകരണത്തോടെ, വിദ്യാർഥികളുൾപ്പെടെ 161 കലാപ്രതിഭകൾ അണിനിരന്ന ‘ഭാവാമൃതം’ നൃത്താവിഷ്കാരം ആകർഷകമായി. ഐ.വി. സുനീഷ് ഭാവാമൃതം പരിപാടി ഏകോപിച്ചു
കേരളത്തിൽ നിന്നുള്ള പ്രശസ്ത കലാകാരന്മാർ അണിനിരന്ന സംഗീതവിരുന്നും നടന്നു.

