പി.സി.ഡബ്ള്യു.എഫ് മേഖലാ സമ്മേളനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ള്യു.എഫ്) കുവൈത്ത് മേഖലാ സമ്മേളനങ്ങളും വാർഷിക ജനറൽ ബോഡിയും സംഘടിപ്പിക്കുന്നു. ജലീബ്–ഫർവാനിയ മേഖല സംയുക്ത ജനറൽ ബോഡി യോഗം ഈ മാസം 13ന് ഫർവാനിയ തക്കാര റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടക്കും.
സിറ്റി മേഖല യോഗം അന്നേദിവസം ഫർവാനിയ ദുവൈഹി പാലസ് റെസ്റ്റോറന്റിൽ നടക്കും. ഫഹാഹീൽ മേഖലാ സമ്മേളനം നവംബർ 20 ന് ഫഹാഹീൽ പാർക്കിലും ഹവല്ലി മേഖലാ സമ്മേളനം നവംബർ 27ന് മുതവ്വ ഹാളിലും നടക്കും.
പരിപാടികളുടെ നടത്തിപ്പും സംഘടനാ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ പി.സി.ഡബ്ള്യു.എഫ് കുവൈത്ത് പ്രസിഡന്റ് പി.അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ചെയർമാൻ യു.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. അബ്ദുറഹ്മാൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മുസ്തഫ മുന്ന സ്വാഗതവും സെക്രട്ടറി പി.പി.ജെരീഷ് നന്ദിയും പറഞ്ഞു. വിവരങ്ങൾക്ക്: 6076 5481, 9788 3504, 9722 3732, 6590 8716.

