‘ഒരുമ’ അഞ്ച് കുടുംബങ്ങൾക്ക് സഹായധനം കൈമാറി
text_fieldsകുവൈത്ത് സിറ്റി: കേരള ഇസ്‍ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) കുവൈത്ത് സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗം ആയിരിക്കെ മരണപ്പെട്ട അഞ്ചു പേരുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി.
കോഴിക്കോട് പയ്യോളി പള്ളിക്കര സ്വദേശി ഹമീദ്, ആലപ്പുഴ പതിയൂർ കീരിക്കാട് സ്വദേശി തോമസ് ജോർജ്, ആലപ്പുഴ കുന്നുമ്മ വെസ്റ്റ് കാവാലം സ്വദേശി ജോമോൻ തോമസ്, കൊല്ലം പൂവത്തൂർ മാവടി സ്വദേശി സുരേഷ് കുമാർ, കോട്ടയം മുണ്ടക്കയം സ്വദേശിനി പ്രിയ റാണി ജോസഫ് എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായധനം കൈമാറിയത്.
ഹൃദയാഘാതം മൂലം കുവൈത്തിൽ മരണപ്പെട്ട കോഴിക്കോട് പയ്യോളി പള്ളിക്കര സ്വദേശി ഹമീദ് കണിയാൻകണ്ടിയുടെ പേരിലുള്ള അഞ്ച് ലക്ഷം രൂപയുടെ സഹായധനം പള്ളിക്കര ജമാഅത്ത് ഇസ്‌ലാമി അംഗം എം.ടി. ഹമീദ് കുടുംബത്തിന് കൈമാറി.
കുവൈത്തിൽ മരണപ്പെട്ട ആലപ്പുഴ പതിയൂർ കീരിക്കാട് സ്വദേശി തോമസ് ജോർജിന്റെ പേരിലുള്ള നാല് ലക്ഷം രൂപയുടെ സഹായധനം കുവൈത്ത് ഒരുമ സെക്രട്ടറി അൻവർ ഇസ്മായിൽ, അബ്ബാസിയ ഒരുമ കൺവീനർ അൻവർ സാദത്ത്, ഇസ്മായിൽ എന്നിവർ അബ്ബാസിയയിൽ കുടുംബത്തെ സന്ദർശിച്ചു കൈമാറി.
നാട്ടിൽ മരണപ്പെട്ട ആലപ്പുഴ കുന്നുമ്മ വെസ്റ്റ് കാവാലം സ്വദേശി ജോമോൻ തോമസിന്റെ പേരിലുള്ള മൂന്ന് ലക്ഷം ഒരുമ ട്രഷറർ അൽത്താഫ്, അബ്ബാസിയ കോഡിനേറ്റർ നൗഫൽ, ഒരുമ പ്രതിനിധി മുഹമ്മദ് ജാബിർ എന്നിവർ കുടുംബത്തെ സന്ദർശിച്ചു കൈമാറി. കോട്ടയം മുണ്ടക്കയം സ്വദേശിനി പ്രിയ റാണി ജോസഫിന്റെ പേരിലുള്ള മൂന്ന് ലക്ഷം രൂപയും
കൊല്ലം പൂവത്തൂർ മാവടി സ്വദേശി സുരേഷ് കുമാറിന്റെ പേരിലുള്ള രണ്ട് ലക്ഷം രൂപയും കുടുംബങ്ങൾക്ക് കൈമാറിയതായി ഒരുമ കുവൈത്ത് കേന്ദ്ര ട്രഷറർ അൽത്താഫ് അറിയിച്ചു.
കുവൈത്തിലുള്ള എല്ലാ മലയാളികൾക്കും ഒരുമ പദ്ധതിയുടെ ഭാഗമാകാമെന്ന് ഭാരവാഹികൾ അറിയിച്ചു. അംഗമായിരിക്കെ മരണപ്പെടുന്നവരുടെ നോമിനിക്ക് അംഗത്വ കാലപരിധിക്കനുസരിച്ച് രണ്ട് ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. കാന്‍സര്‍, ഹൃദയ ശസ്ത്രക്രിയ (ബൈപാസ്), ഹൃദയം മാറ്റിവെക്കൽ, കരൾ മാറ്റിവെക്കൽ, കിഡ്‌നി മാറ്റിവെക്കൽ, കിഡ്‌നി ഡയാലിസിസ് ചികിത്സക്ക് 50,000 രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം എന്നിവക്ക് 25,000 രൂപയും ചികിത്സ സഹായം നൽകും. വർഷവും നവംബർ ഡിസംബർ മാസങ്ങളിലാണ് ഒരുമ മെബർഷിപ്പ് കാമ്പയിൻ നടക്കുക.

