Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക: അമിത പ്രീമിയം വർധന പിൻവലിക്കണം- ഒ.എൻ.സി.പി

text_fields
bookmark_border
നോർക്ക: അമിത പ്രീമിയം വർധന പിൻവലിക്കണം- ഒ.എൻ.സി.പി
cancel

കുവൈത്ത് സിറ്റി: നോർക്ക കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രീമിയം കുത്തനെ വർധിപ്പിച്ചതിൽ ഓവർസീസ് എൻ.സി.പി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പ്രവാസികൾക്ക് ആശ്വാസവും ആരോഗ്യസുരക്ഷയും നൽകേണ്ട പദ്ധതി, താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയായി മാറുന്നത് അംഗീകരിക്കാനാവില്ല. ജീവിതച്ചെലവുകളും കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും നിറവേറ്റാൻ പ്രയാസപ്പെടുന്ന സാധാരണ പ്രവാസികൾക്ക് ഈ വർധന ഇരുട്ടടിയാണ്.

അമിത പ്രീമിയം അടിച്ചേൽപ്പിച്ച്, സാമ്പത്തികശേഷിയുള്ളവർക്ക് മാത്രം ചേരാനാകുന്ന നിലയിലേക്ക് ഒരു ക്ഷേമപദ്ധതി മാറുന്നത് അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തെത്തന്നെ ചോദ്യം ചെയ്യുന്നു. സാധാരണ പ്രവാസികളെ പദ്ധതിയിൽനിന്ന് അകറ്റുന്ന ഈ പ്രീമിയം വർധന, ഫലത്തിൽ പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമമായി വേണം കരുതാൻ.

അമിത പ്രീമിയം വർധന പിൻവലിച്ച്, സാധാരണ പ്രവാസികൾക്കും കുടുംബങ്ങൾക്കും താങ്ങാനാകുന്ന നിരക്കിൽ നോർക്കാ കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ലഭ്യമാക്കണമെന്നും ഒ.എൻ.സി.പി ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NORKA Excessive premium increase should be withdrawn ONCP
Next Story