Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക കെയർ പ്രീമിയം വർധന: കെ.എം.സി.സി നിവേദനം നൽകി

text_fields
bookmark_border
news
cancel

കുവൈത്ത് സിറ്റി: നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം നിരക്ക് വർധന പുന:പരിശോധിച്ച് സാധാരണ പ്രവാസികൾക്ക് താങ്ങാനാകുന്ന നിരക്കുകൾ ഉറപ്പാക്കണമെന്ന് കെ.എം.സി.സി. ഈ ആവശ്യം ഉന്നയിച്ച് കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി മഞ്ഞളാംകുഴി അലി എം.എൽ.എക്ക് നിവേദനം നൽകി.

നോർക്ക റൂട്ട്സ് ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ വർധിപ്പിച്ചത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വർധിച്ച ജീവിതച്ചെലവും തൊഴിൽസുരക്ഷയില്ലായ്മയും നേരിടുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും മുതിർന്ന പ്രവാസികൾക്കും ഉയർന്ന പ്രീമിയം നിരക്കുകൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന് തടസ്സമാകുന്നതായും വ്യക്തമാക്കി.

നിലവിലെ പ്രീമിയം നിരക്കുകൾ പുന:പരിശോധിച്ച് ന്യായമായ നിരക്കുകൾ ഉറപ്പാക്കുക, നിലവിലുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങൾ നിലനിർത്തുക, കുറഞ്ഞ വരുമാനക്കാർക്കും മുതിർന്ന പ്രവാസികൾക്കും അർഹമായ ഇളവുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിൽ ഉന്നയിച്ചു.

പ്രവാസി ക്ഷേമനിധി പെൻഷൻ അപേക്ഷകളുടെ അംഗീകാരവും പെൻഷൻ വിതരണ നടപടികളും വേഗത്തിലാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Norka Care Premium Hike: KMCC Submits Memorandum
Next Story