Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക പ്രീമിയം വർധന പകൽക്കൊള്ള: പി.സി.എഫ് കുവൈത്ത്

text_fields
bookmark_border
നോർക്ക പ്രീമിയം വർധന പകൽക്കൊള്ള: പി.സി.എഫ് കുവൈത്ത്
cancel

കുവൈത്ത് സിറ്റി: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കുകൾ വൻതോതിൽ വർധിപ്പിച്ച നടപടി പകൽക്കൊള്ളക്ക് തുല്യമാണെന്ന് പി.സി.എഫ് കുവൈത്ത് അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കേണ്ട സർക്കാർ, പ്രവാസികൾക്ക് അധിക സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാർഹമാണ്.

പ്രവാസികൾക്ക് വലിയൊരു ആശ്വാസമായിരിക്കേണ്ട ഇൻഷുറൻസ് പദ്ധതി, അമിതമായ പ്രീമിയം വർധനവിലൂടെ അവർക്കുതന്നെ ഭാരമായി മാറുകയാണ്. പ്രീമിയം വർധനവ് അടിയന്തരമായി പിൻവലിക്കുകയും സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും വേണം.

പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ നീതിപൂർവമായ ആവശ്യങ്ങൾ നേടിയെടുക്കാനും കൂട്ടായ പോരാട്ടം അനിവാര്യമാണ്. പ്രവാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന ഇത്തരം നടപടികളിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story