Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താക്ക് സ്വീകരണം
text_fieldsbookmark_border
കുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകാൻ ഇടുക്കി ഭദ്രാസനാധിപൻ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ കുവൈത്തിൽ എത്തി. വിമാനത്താവളത്തിൽ മഹാ ഇടവക ഭാരവാഹികൾ മെത്രാപ്പോലീത്താക്ക് സ്വീകരണം നൽകി. മഹാ ഇടവക വികാരി ഫാ.ഡോ.ബിജു പാറയ്ക്കൽ, സഹവികാരി ഫാ.ബിജു ഡാനിയേൽ, ഇടവക ട്രസ്റ്റി ജെറി ജോൺ കോശി, സെക്രട്ടറി റ്റിജു അലക്സ് പോൾ, പെരുന്നാൾ-ഇടവക ദിന കൺവീനേഴ്‌സ് ബിജു ജേക്കബ്, ജെയിംസ് പീറ്റർ, ഭരണസമിതിയംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ സന്നിഹിതരായി.
പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് വെള്ളിയാഴ്ച്ച രാവിലെ എൻ.ഈ.സി.കെ.യിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷക്ക് സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിക്കും.
Next Story

