എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ് അലുമ്നി പിക്നിക്
text_fieldsഎം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ് അലമ്നി പിക്നികിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ് അലുമ്നി കുവൈത്ത് പിക്നിക് സുലൈബിയ റിസോർട്ടിൽ സംഘടിപ്പിച്ചു.
ഐസ് ബ്രേക്കിങ്, ഗ്രൂപ്പ് ഡാൻസ്, ഫോട്ടോഗ്രഫി, റീൽ മത്സരം, ക്വിസ്, മറ്റു മൽസരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. ജനറൽ സെക്രട്ടറി സഫ്ന സ്വാഗതം പറഞ്ഞു. പ്രസിഡന്റ് റയീസ് അധ്യക്ഷത വഹിച്ചു.
കുട്ടികൾക്കായി ട്രഷർ ഹണ്ട് , ചോക്ലേറ്റ് ശേഖരണം, ബലൂൺ പൊട്ടിക്കൽ, പസിൽ പൂരിപ്പിക്കൽ, ഓട്ടമത്സരം, നാരങ്ങയും സ്പൂണും, തവള ചാട്ടം, വടംവലി എന്നിവയും, പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേക മൽസരങ്ങളും നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ക്വിസ് മത്സരത്തിൽ ഫിദ ഒന്നാം സ്ഥാനവും ജുമാന രണ്ടാം സ്ഥാനവും നേടി.
റാഫിൾ നറുക്കെടുപ്പിൽ സിബി ബംബർ സമ്മാനം നേടി. നഹാസ്, നജാഹ് എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ അയ്മൻ മുഹമ്മദ് യൂനുസ് കുഞ്ഞിനെ ചടങ്ങിൽ അനുമോദിച്ചു.
പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ഫാഹിസ്, അൻസാർ, ഇസ്റത്ത്, ജുമാന എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. നജാഹ്, ഫിദ, റാഇദ്, ദിയാന,സഫ്ന,ഷറഫുദ്ദീൻ, ഷഫീഖ്, നഈം, സുദ്ദീൻ, ബിയാസ്, ഷഫീഖ്, മഖ്ബൂൽ, അൻസാർ, സുഹൈൽ, റമീസ് എന്നിവർ നേതൃത്വം നൽകി.

