Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിസാമുദ്ദീൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു

text_fields
bookmark_border
നിസാമുദ്ദീൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു
cancel
camera_alt

നിസാമുദ്ദീൻ അനുസ്മരണ യോഗത്തിൽ സി.കെ.നജീബ് സംസാരിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ ബ്രാഞ്ച് മുൻ ജനറൽ സെക്രട്ടറി നിസാമുദ്ദീൻ അനുസ്മരണ യോഗം ഫർവാനിയ മെഡെക്സ് ഹാളിൽ നടന്നു. സജ്ബീർ അലി അധ്യക്ഷത വഹിച്ചു. കെ.കെ.എം.എ കേന്ദ്ര പ്രസിഡന്റ് കെ.സി.റഫീഖ് ഉദ്ഘാടനം ചെയ്തു.

സി.കെ.നജീബ്, കേന്ദ്ര ചെയർമാൻ ഇബ്രാഹിം കുന്നിൽ, കേന്ദ്ര വൈസ് പ്രസിഡന്റുമാരായ ഒ.പി.ഷറഫുദ്ദീൻ, കെ.എച്ച്. കുഞ്ഞഹമ്മദ്, അഹ്മദ് കല്ലായി, ഒ.എം.ഷാഫി, പി.എം.ഷരീഫ്, ഫർവാനിയ സോണൽ പ്രസിഡന്റ് പി.പി.പി.സലീം, സെക്രട്ടറി ജംഷി കൊയിലാണ്ടി, വിവിധ ബ്രാഞ്ച് പ്രതിനിധികളായ സാബിർ കൊയിലാണ്ടി, ശിഹാബ് കോഡൂർ, ടി.നദീർ എന്നിവർ സംസാരിച്ചു.

നിസാമിന്റെ സൗമ്യമായ വ്യക്തിത്വവും സംഘടനയോടുള്ള ആത്മാർഥതയും ഉത്തരവാദിത്വബോധവും സഹപ്രവർത്തകർ അനുസ്മരിച്ചു. ബ്രാഞ്ച് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച കാലയളവിൽ സംഘടനാ പ്രവർത്തനങ്ങളിൽ അദ്ദേഹം കാണിച്ച സമർപ്പണവും ഏൽപ്പിക്കുന്ന ചുമതലകൾ കൃത്യമായി നിർവഹിക്കാനുള്ള സന്നദ്ധതയും യോഗത്തിൽ പ്രത്യേകം പരാമർശിച്ചു.

കേന്ദ്ര വൈസ് പ്രസിഡന്റ അബ്ദുൽ കലാം മൗലവി, അഷ്റഫ് അൻവരി എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ടി.കെ.പി. സാജിദ് സ്വാഗതവും റിഹാബ് തൊണ്ടിയിൽ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KKMA Farwaniya Unit Organizes Memorial Meet for Nizamuddin
Next Story