Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ എൽ.എൻ.ജി കപ്പലിന് നേരെ ആക്രമണം: കുവൈത്ത് അപലപിച്ചു

text_fields
bookmark_border
ഖത്തർ എൽ.എൻ.ജി കപ്പലിന് നേരെ ആക്രമണം: കുവൈത്ത് അപലപിച്ചു
cancel

കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫിൽ ഖത്തർ ഗ്യാസ് ട്രാൻസ്പോർട്ട് കമ്പനിയുടെ (നഖിലാത്ത്) ഉടമസ്ഥതയിലുള്ള അൽ മായെദ എൽ.എൻ.ജി കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. സമുദ്ര സുരക്ഷക്കും ആഗോള ഊർജ്ജ വിതരണ സുരക്ഷിതത്വത്തിനും ഭീഷണിയാകുന്ന ഇത്തരം നടപടികളെ പൂർണ്ണമായും തള്ളിക്കളയുന്നതായും കുവൈത്ത് വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കേണ്ടതിന്റെയും, സമുദ്രയാത്രാ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന്റെയും, കപ്പലുകളെയും അവയിലെ ജീവനക്കാരെയും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകത കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി. ഊർജ്ജ ടാങ്കറുകളെ ലക്ഷ്യമിടുന്നതുമൂലമുണ്ടാകാൻ സാധ്യതയുള്ള പാരിസ്ഥിതിക, സാമ്പത്തിക അപകടസാധ്യതകളെക്കുറിച്ചും, ഇത്തരം ആക്രമണങ്ങൾ പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും ചെലുത്താൻ ഇടയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകി.

ആക്രമണത്തിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കണമെന്നും, ഉത്തരവാദികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഖത്തറിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച കുവൈത്ത് തങ്ങളുടെ സുരക്ഷയും സ്വത്തുക്കളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ പ്രഖ്യാപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwait Denounces Arabian Gulf Ship Attack
Next Story